സെവൻ എ സൈഡ് നാഷണൽ ഫുട്ബോൾ 16നു തുടങ്ങും
വടക്കഞ്ചേരി: ഭോപ്പാലിൽ നടക്കുന്ന സെവൻ എ സൈഡ് നാഷണൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീം ഇന്നു യാത്രയാകും. 16 മുതൽ 18 വരെ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ വിമൻ, അണ്ടർ 17 ബോയ്സ്, അണ്ടർ 14 ബോയ്സ് എന്നീ വിഭാഗങ്ങളിൽ 34 പേർ പങ്കെടുക്കുമെന്നു കേരള സെവൻ എ സൈഡ് ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അണ്ടർ 17 ഗേൾസ് ടീമിനെ സി.എസ്. നക്ഷത്രയും (തൃശൂർ) അണ്ടർ 17 ബോയ്സ് ടീമിനെ ഗ്രിഗറി മാത്യുവും ( മലപ്പുറം) അണ്ടർ 14 ടീമിനെ സി.ബി. ആദിത്യദാസും (പാലക്കാട്) നയിക്കും. വാർത്താസമ്മേളനത്തിൽ ശിവ ഷൺമുഖൻ, ആതിര എസ്. കുമാർ, പി.എച്ച്. നിഷാദ്, ബിജു വർഗീസ് എന്നിവർ പങ്കെടുത്തു.
Source link