ചൈനീസ് ഇലക്ട്രിക് കാറുകൾ നിരോധിക്കണമെന്ന്
വാഷിംഗ്ടൺ ഡിസി: ചൈനീസ് ഇലക്ട്രിക് കാറുകളുടെ ഇറക്കുമതി നിരോധിക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമേൽ സമ്മർദം. ചൈനീസ് ഇലക്ട്രിക് കാറുകൾ അമേരിക്കൻ വാഹന വ്യവസായത്തിന്റെ നിലനിൽപ്പിനു ഭീഷണിയാണെന്ന് യുഎസ് സെനറ്റിലെ ബാങ്കിംഗ് കമ്മിറ്റി അധ്യക്ഷൻ ഷെറോഡ് ബ്രൗൺ പ്രസിഡന്റിനു നല്കിയ കത്തിൽ ചൂണ്ടിക്കാട്ടി. ചൈനീസ് സർക്കാരിന്റെ പിന്തുണയോടെയുള്ള വഞ്ചനകൾ അമേരിക്കൻ വാഹനവ്യവസായ മേഖലയിൽ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു.
ചൈനീസ് ഇലക്ട്രിക് കാറുകളുടെ വ്യാപനം തടയാനായി ചുങ്കം വർധിപ്പിക്കണമെന്ന ആവശ്യം നിലവിൽ ശക്തമാണ്. ഇത്തരം കാറുകൾ അമേരിക്കൻ ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്നാണു വൈറ്റ്ഹൗസിന്റെ വിലയിരുത്തൽ.
Source link