WORLD

ഭീകരാക്രമണത്തിനു പദ്ധതി; ജർമനിയിൽ കൗമാരക്കാർ അറസ്റ്റിൽ


ബെ​​​ർ​​​ലി​​​ൻ: ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റി​​​നു​​​വേ​​​ണ്ടി ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു ത​​​യാ​​​റെ​​​ടു​​​ത്ത മൂ​​​ന്നു കൗ​​​മാ​​​ര​​​ക്കാ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യി ജ​​​ർ​​​മ​​​ൻ പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. ര​​​ണ്ടു പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളും ഒ​​​രാ​​​ൺ​​​കു​​​ട്ടി​​​യും അ​​​ട​​​ങ്ങു​​​ന്ന സം​​​ഘം ഡു​​​സ​​​ൽ​​​ഡോ​​​ർ​​​ഫി​​​ൽ​​​നി​​​ന്നാ​​​ണു പി​​​ടി​​​യി​​​ലാ​​​യ​​​ത്. 15നും 16​​​നും ഇ​​​ട​​​യി​​​ലാ​​​ണ് ഇ​​​വ​​​രു​​​ടെ പ്രാ​​​യം. കൊ​​​ല​​​പാ​​​ത​​​ക​​​മ​​​ട​​​ക്ക​​​മു​​​ള്ള കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ​​​ക്കാ​​​ണ് ഇ​​​വ​​​ർ പ​​​ദ്ധ​​​തി​​​യി​​​ട്ട​​​തെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞെ​​​ങ്കി​​​ലും കൂ​​​ടു​​​ത​​​ൽ വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്കി​​​യി​​​ല്ല. എ​​​ന്നാ​​​ൽ, ക്രൈ​​​സ്ത​​​വ​​​ർ​​​ക്കും പോ​​​ലീ​​​സി​​​നും നേ​​​ർ​​​ക്ക് പെ​​​ട്രോ​​​ൾ ബോം​​​ബ് എ​​​റി​​​യാ​​​നും ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്താ​​​നു​​​മാ​​​ണു പ​​​ദ്ധ​​​തി​​​യി​​​ട്ട​​​തെ​​​ന്നു ജ​​​ർ​​​മ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. തോ​​​ക്ക് കൈ​​​വ​​​ശ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​നി​​​ടെ​​​യാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

ഹ​​​മാ​​​സ്-​​​ഇ​​​സ്ര​​​യേ​​​ൽ യു​​​ദ്ധ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഇ​​​സ്‌​​​ലാ​​​മി​​​ക ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ക​​​ടു​​​ത്ത ജാ​​​ഗ്ര​​​ത​​​യാ​​​ണ് ജ​​​ർ​​​മ​​​നി അ​​​ട​​​ക്ക​​​മു​​​ള്ള യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ പു​​​ല​​​ർ​​​ത്തു​​​ന്ന​​​ത്. പു​​​തു​​​വ​​​ത്സ​​​ര രാ​​​വി​​​ൽ കൊ​​​ളോ​​​ണി​​​ലെ ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പ​​​ദ്ധ​​​തി​​​യി​​​ട്ട മൂ​​​ന്നു പേ​​​ർ നേ​​​ര​​​ത്തേ ജ​​​ർ​​​മ​​​ൻ പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യി​​​രു​​​ന്നു.


Source link

Related Articles

Back to top button