ബ്ലാസ്റ്റേഴ്സ് ഫിനിഷ്
ഹൈദരാബാദ്: ഐഎസ്എൽ ഫുട്ബോൾ 2023-24 സീസണിലെ അവസാന ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ജയം. എവേ പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സ് 3-1ന് ഹൈദരാബാദ് എഫ്സിയെ കീഴടക്കി. മുഹമ്മദ് ഐമൻ (34’), ഡൈസുകെ സകായ് (51’), നിഹാൽ സുധീഷ് (81’) എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. ജാവോ വിക്ടർ (88’) ആതിഥേയർക്കായി ഒരു ഗോൾ മടക്കി. 22 മത്സരങ്ങളിൽനിന്ന് ബ്ലാസ്റ്റേഴ്സിന് 33 പോയിന്റായി. ടേബിളിൽ അഞ്ചാം സ്ഥാനത്തും ബ്ലാസ്റ്റേഴ്സ് ഫിനിഷ് ചെയ്തു. ഹൈദരാബാദിന് ഈ സീസണിൽ ഒരു മത്സരത്തിൽ മാത്രമാണ് ജയിക്കാൻ സാധിച്ചത്.
19 മുതൽ പ്ലേ ഓഫ് എലിമിനേറ്റർ പോരാട്ടങ്ങൾ ആരംഭിക്കും. പ്ലേ ഓഫ് എലിമിനേറ്ററിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളി ആരാണെന്ന് വരുംദിനങ്ങളിൽ അറിയാം. 28നാണ് സെമി പോരാട്ടങ്ങൾ. മേയ് നാലിനാണ് ഫൈനൽ.
Source link