‘രാമായണം’ വരുന്നു; നിർമാതാവായി യഷും; ബജറ്റ് 750 കോടി

‘രാമായണം’ വരുന്നു; നിർമാതാവായി യഷും; ബജറ്റ് 750 കോടി | Yash Ramayana
‘രാമായണം’ വരുന്നു; നിർമാതാവായി യഷും; ബജറ്റ് 750 കോടി
മനോരമ ലേഖകൻ
Published: April 12 , 2024 01:39 PM IST
1 minute Read
നമിത് മല്‍ഹോത്ര, യഷ്
ഇതിഹാസകാവ്യമായ രാമായണം നിർമിക്കാൻ കന്നഡ സൂപ്പർസ്റ്റാർ യഷ്. രാജ്യത്തെ പ്രമുഖ നിര്‍മാണക്കമ്പനിയായ നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും യഷിന്റെ ഉടമസ്ഥതയിലുള്ള മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ഒന്നിച്ചാകും ചിത്രം നിര്‍മിക്കുക. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ദംഗല്‍, ചിച്ചോര്‍ എന്നിവയുടെ സംവിധായകന്‍ നിതീഷ് തിവാരിയാണ് രാമായണത്തിന്റെ സംവിധായകന്‍. ബോളിവുഡിലെയും മറ്റ് ഭാഷകളിലെയും പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന സിനിമയുടെ ബജറ്റ് 700 കോടിക്കു മുകളിലാണ്.
ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന രാമായണക്കഥ അതിന്റെ എല്ലാ സത്യസന്ധതയോടുംകൂടി ലോക ജനതയ്ക്ക് മുന്നില്‍ അവതരിപ്പിക്കുകയെന്ന വലിയ ഉത്തരവാദിത്തം നിറവേറ്റാന്‍ പങ്കാളിയായി ഇന്ത്യന്‍ സിനിമയുടെ മുഖമായി മാറിക്കഴിഞ്ഞ യഷിനെ തന്നെ ലഭിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് നിർമാതാവ് നമിത് മല്‍ഹോത്ര പറഞ്ഞു. ഇന്ത്യന്‍ സിനിമയെ ആഗോളതലത്തിലേക്ക് എത്തിക്കുന്ന സിനിമ നിര്‍മിക്കുകയെന്നത് തന്റെ ജീവിതാഭിലാഷമാണെന്നും അതിന് ലോകത്തെ തന്നെ മികച്ച വിഎഫ്എക്‌സ് സ്റ്റുഡിയോയുമായി സഹകരിക്കാനാകുന്നതില്‍ അത്യധികമായ സന്തോഷമുണ്ടെന്ന് യഷ് വ്യക്തമാക്കി.
രൺബീർ കപൂർ, സായി പല്ലവി, സണ്ണി ഡിയോൾ, ലാറ ദത്ത, രാകുൽ പ്രീത് സിങ് തുടങ്ങിയവരാണ് അഭിനേതാക്കൾ. ഏപ്രിൽ 17 ന് സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. യഷ് സിനിമയിൽ ഏത് വേഷത്തിലാണെത്തുന്നതെന്ന് പുറത്തുവിട്ടിട്ടില്ല.
രൺബീർ കപൂറിനെ രാമനായി അവതരിപ്പിക്കുന്നു, സായി പല്ലവി സീതയെയും സണ്ണി ഡിയോൾ ഹനുമാനെയും അവതരിപ്പിക്കും. ലാറ ദത്തയും രാകുൽ പ്രീത് സിങ്ങും യഥാക്രമം കൈകേയിയായും ശൂർപണഖയായും അഭിനയിക്കുമെന്ന് റിപ്പോർട്ട്. ബോബി ഡിയോൾ കുംഭകർണനായേക്കും.
മൂന്ന് ഭാഗങ്ങളിലായാണ് സിനിമയുടെ റിലീസ്. 2025 ദീപാവലി റിലീസിനായി ആദ്യ ഭാഗം തിയറ്ററുകളിലെത്തും.
English Summary:
Yash, Prime Focus India team up for Ramayana adaptation
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-ranbirkapoor f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-yash 60knl91fa66kv5sqkph7sudraf mo-entertainment-movie-saipallavi mo-entertainment-common-bollywoodnews
Source link