ഇത് സർക്കാരിന്റെ ഉറപ്പ്! നഷ്ട സാധ്യത കുറഞ്ഞ മൂന്ന് നിക്ഷേപ പദ്ധതികളിതാ
ചെറുതും വലുതുമായി നിരവധി നക്ഷേപം നടത്തുന്നവരാണ് നമ്മള്‍. ഈ നിക്ഷേപങ്ങള്‍ ഒക്കെ നടത്തുന്നത് ലാഭം നോക്കിയാണ്. റിസ്‌ക് എടുക്കാന്‍ പലരും തയ്യാറല്ല. മ്യൂച്വല്‍ ഫണ്ടുകളിലടക്കം കൂടുതല്‍ നേട്ടം ലഭിക്കുമെങ്കിലും നഷ്ട സാധ്യത കൂടുതലാണ്. റിസ്‌ക് ഇല്ലാതെ മികച്ച റിട്ടേണ്‍ ലഭിക്കുന്ന സര്‍ക്കാര്‍ പദ്ധതികള്‍ ഇന്ന് വിപണിയിലുണ്ട്. നഷ്ട സാധ്യതകള്‍ കുറഞ്ഞ സര്‍ക്കാര്‍ നിക്ഷേപ പദ്ധതികള്‍ പരിചയപ്പെടാം. ഇവ സുരക്ഷിതമായ നിക്ഷേപ രീതിയാണ്, വിപണി അപകടസാധ്യതകള്‍ക്ക് വിധേയമല്ല.
സുകന്യ സമൃദ്ധി യോജന
പെണ്‍കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് തുടങ്ങാവുന്ന നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. നിലവിലെ സമ്പാദ്യ പദ്ധതികളില്‍ ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് നല്‍കുന്ന പദ്ധതി കൂടിയാണ്. 8.2 ശതമാനം പലിശ നിരക്കാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. പരമാവധി രണ്ടു പെണ്‍കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് അക്കൗണ്ട് തുടങ്ങാം.ഈ പദ്ധതിയില്‍ നിക്ഷേപിക്കാവുന്ന മിനിമം തുക 250 രൂപയാണ്. ഒരു വര്‍ഷം നിക്ഷേപിക്കാന്‍ കഴിയുന്ന പരമാവധി തുക 1.5 ലക്ഷം രൂപയുമാണ്. 50 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം. പെണ്‍കുട്ടിക്ക് 21 വയസാകുമ്പോള്‍ നിക്ഷേപ തുകയും പലിശയും തിരികെ ലഭിക്കും.
പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകുന്നതുവരെ (അതായത് 18 വയസ്സ്) അക്കൗണ്ട് രക്ഷിതാവ് കൈകാര്യം ചെയ്യും.
പെണ്‍കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയായി കഴിഞ്ഞാല്‍ ആവശ്യമെങ്കില്‍ നിക്ഷേപ തുകയുടെ 50 ശതമാനം വരെ പിന്‍വലിക്കാവുന്നതാണ്. ഇത് അവരുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും മറ്റുമായി ഉപയോഗിക്കാം. പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് വഴിയോ അക്കൗണ്ട് എടുക്കാം.
കിസാന്‍ വികാസ് പത്ര
കിസാന്‍ വികാസ് പത്ര, അല്ലെങ്കില്‍ കെവിപി ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കായി പരിഗണിക്കുന്ന ഒരു ചെറുകിട സമ്പാദ്യ പദ്ധതിയാണ്. മറ്റ് ചെറുകിട സമ്പാദ്യ പദ്ധതികള്‍ക്കൊപ്പം, ഓരോ മൂന്ന് മാസത്തിലും പലിശ നിരക്ക് സര്‍ക്കാര്‍ അവലോകനം ചെയ്യുന്നു. 7.5 ശതമാനമാണ് പലിശ. വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ പരിഗണിക്കാതെ തന്നെ നിങ്ങള്‍ക്ക് ഗ്യാരന്റിയുള്ള തുക ലഭിക്കും.
പ്രായ പരിധിയില്ലാതെ കിസാന്‍ വികാസ് പത്രയില്‍ നിക്ഷേപം നടത്താവുന്നതാണ്. നിക്ഷേപം നടത്തി കഴിഞ്ഞാല്‍ ഇരട്ടിയാകുമ്പോഴാണ് നിക്ഷേപം പിന്‍വലിക്കാനാകുക. കേന്ദ്ര സര്‍ക്കാറിന്റെ ഗ്യാരണ്ടിയുള്ളതിനാല്‍ സുരക്ഷിത നിക്ഷേപമാണ്. കുറഞ്ഞ നിക്ഷേപം 1000 രൂപ. പിന്നീട് 100 ന്റെ ഗുണിതങ്ങളായി നിക്ഷേപിക്കാം. പരമാവധി തുകയ്ക്ക് പരിധി ഇല്ല. ഒറ്റയ്‌ക്കോ ജോയിന്റായോ അകൗണ്ട് തുറക്കാവുന്നതാണ്. കിസാന്‍ വികാസ് പത്രയുടെ മെച്യൂരിറ്റി കാലയളവ് 115 മാസമാണ്, നിങ്ങള്‍ തുക പിന്‍വലിക്കുന്നതുവരെ കെവിപിയുടെ മെച്യൂരിറ്റി വരുമാനത്തിന് പലിശ ലഭിക്കുന്നത് തുടരും.
കൃത്യമായി പൂരിപ്പിച്ച ഫോം പോസ്റ്റ് ഓഫീസിലോ ബാങ്കിലോ സമര്‍പ്പിക്കുക.
നിങ്ങളുടെ കസ്റ്റമര്‍ അറിയുക (കെ.വൈസി) പ്രക്രിയ നിര്‍ബന്ധമാണ്.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
റിട്ടയര്‍മെന്റ്, കുട്ടികളുടെ വിദ്യാഭ്യാസം പോലുള്ള ദീര്‍ഘകാല നിക്ഷേപ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് തുടങ്ങാവുന്ന നല്ലൊരു നിക്ഷേപ മാര്‍ഗ്ഗമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ടുകള്‍. സര്‍ക്കാര്‍ ജീവനക്കാര്‍ അല്ലാത്തവര്‍ക്കും പദ്ധതിയില്‍ അംഗങ്ങളാകാം. ഒരു വര്‍ഷം നിക്ഷേപിക്കാന്‍ കഴിയുന്ന പരമാവധി തുക 1.5 ലക്ഷം രൂപയാണ്. കുറഞ്ഞ തുക 500 രൂപ.
മൂന്ന് മാസം കൂടുമ്പോഴാണ് പലിശ നിരക്ക് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്നത്. നിലവില്‍ 7.1 ശതമാനം ആണ് പലിശ നിരക്ക്. നികുതി ഇളവുകള്‍ ലഭിക്കുന്ന ഒരു സമ്പാദ്യ പദ്ധതി കൂടിയാണിത്. 15 വര്‍ഷമാണ് ഈ പദ്ധതിയുടെ കാലാവധി. കാലാവധി പൂര്‍ത്തിയായി കഴിഞ്ഞാല്‍ 5 വര്‍ഷത്തേക്കു അക്കൗണ്ട് വീണ്ടും ദീര്‍ഘിപ്പിക്കാവുന്നതാണ്. പദ്ധതിയില്‍ ചേര്‍ന്ന് അഞ്ചു വര്‍ഷം പൂര്‍ത്തിയായി കഴിഞ്ഞാല്‍ നിങ്ങളുടെ നിക്ഷേപം ഭാഗികമായി പിന്‍വലിക്കാനും സാധിക്കും. പ്രതിവര്‍ഷം 500 രൂപയെങ്കിലും പദ്ധതിയില്‍ നിക്ഷേപിക്കേണ്ടതുണ്ട്. അക്കൗണ്ടിന്റെ കാലാവധിയും സേവിങ്സും അനുസരിച്ച് വായ്പകളും പിന്‍വലിക്കലുകളും അനുവദനീയമാണ്.
സെക്ഷന്‍ 80സി പ്രകാരമുള്ള നികുതി ആനുകൂല്യങ്ങള്‍ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് നികുതിയിളവിന് അര്‍ഹതയുണ്ട്.
Source link