<strong>വിഷുക്കണി ഒരുക്കേണ്ടത് ഇങ്ങനെ</strong>

വിഷുക്കണിപുലവാലായ്മയില്ലാത്തവർക്കും ആർത്തവദിനം 7 കഴിഞ്ഞവർക്കും കണിയൊരുക്കാം. കണിയെന്നത് പ്രഥമദർശനമാണ്. ഇതിനാൽ രാവിലെ ഉണർന്നാൽ ആദ്യം കാണേണ്ടത് കണിയാണ്. ഇതിനാൽ കുളി കഴിയണം എന്നില്ല. രാവിലെ എഴുന്നേറ്റ് വന്നാൽ കുളിയ്ക്കാതെ നിലവിളക്ക് കത്തിയ്ക്കാൻ സാധിയ്ക്കില്ലെന്നത് പലരേയും അലട്ടുന്ന ഒന്നാണ്.Also read: വിഷു ബമ്പർ ഭാഗ്യം നേടാൻ നാൾപ്രകാരം ഈ നമ്പർ ലോട്ടറിയെടുക്കൂപരിഹാരംഇതിന് പരിഹാരമെന്നത് തലേന്ന് രാത്രി തന്നൈ കണിയൊരുക്കി വിളക്ക് കത്തിച്ച് വച്ച് കിടക്കുക എന്നതാണ്. തലേന്ന് കുളിച്ച് ശുദ്ധമായാണ് ഇത് ചെയ്യേണ്ടത്. വൈകീട്ട് അത്താഴശേഷം മേൽക്കഴുകിയോ കുളിച്ചോ ഇതൊരുക്കി വയ്ക്കാം. ഈ വിളക്കിൽ വിളക്ക് രാത്രി മുഴുവൻ കത്തുന്ന വിധത്തിൽ എണ്ണയൊഴിയ്ക്കണം. ഇത് കരിന്തിരി കത്തി കെടരുത്. ഇത് നല്ലതല്ല. ഇതല്ലെങ്കിൽ വീട്ടിലെ ഒരാൾ കുളിച്ച് വന്ന് ഇത് ചെയ്യണം. അപ്പോൾ കുളിയ്ക്കുന്നയാൾക്ക് നല്ല വിഷുക്കണിയാകില്ലെന്നത് വാസ്തവവുമാണ്.തിരി തെളിക്കുമ്പോൾഇതുപോലെ ഈ തിരിയിലെ തീ കത്തിപ്പടരാത്ത വിധത്തിൽ വയ്ക്കുകയും വേണം. ഇതിലേയ്ക്ക് പ്രാണികളും മറ്റും വന്നു വീഴാതെ തന്നെ സൂക്ഷിയ്ക്കുകയും ചെയ്യുന്നു. ബന്ധുക്കൾ മരിച്ചാൽ വീട്ടിൽ കണി വയ്ക്കാമോയെന്ന സംശയം പലർക്കുമുണ്ട്. പുലകുളി കഴിഞ്ഞാൽ കണി വയ്ക്കാവുന്നതാണ്. ഇതിന് മുൻപേ ചെയ്യരുത്. എന്നാൽ കണി കാണുന്നതിന് കുഴപ്പമില്ല. അതായത് ക്ഷേത്രങ്ങളിൽ നിന്നുള്ള കണിയോ ഇതല്ലെങ്കിൽ മറ്റുള്ളവർ വച്ച കണിയോ കാണാം.Also read: വിഷുഫലപ്രകാരം ഗജകേസരി, ലോട്ടറി ഭാഗ്യം ഈ നാളുകാർക്ക്ആർത്തവ സമയത്ത്ആർത്തവസമയത്ത് കണി വയ്ക്കാമോ കാണാമോ എന്ന സംശയം പലർക്കുമുണ്ട്. ആർത്തവമുള്ള സ്ത്രീകൾ കണി വയ്ക്കരുതെന്നാണ് വിശ്വാസം. എന്നാൽ കണി കാണാം. പച്ചക്കറികൾ കണിയ്ക്ക് വയ്ക്കാം. ചിലർക്ക് മുളകു വയ്ക്കാമോ പാവയ്ക്ക വയ്ക്കാമോ എന്നെല്ലാം സംശയം കാണും. പ്രത്യേകിച്ചും വീട്ടിൽ വിളഞ്ഞവ. ഇതെല്ലാം വയ്ക്കാവുന്നതാണ്. അവനവന്റെ വളപ്പിൽ നിന്നും ലഭിയ്ക്കുന്നവ കണി വയ്ക്കുന്നതാണ് ഏറ്റവും നല്ലത്. പണ്ടുകാലത്ത് ഇതായിരുന്നു പതിവ്. ഇപ്പോഴും വളപ്പിൽ നിന്നുള്ള കാർഷികവിളകളുണ്ടെങ്കിൽ ഇവ വയ്ക്കുന്നത് ഏറെ നല്ലതാണ്. വളപ്പിൽ ഇല്ലാത്തവർ വാങ്ങി വയ്ക്കുന്നതാണ് വഴിയുള്ളതും. ഇതല്ലാതെ പുറമേ നിന്നും വാങ്ങുന്നവ വയ്ക്കാൻ പാടില്ലെന്നതിന് അടിസ്ഥാനമില്ല.പൂജാമുറിപൂജാമുറിയില്ലാത്തവർ ഏതെങ്കിലും ശുദ്ധമായ ഭാഗത്ത് കണി വയ്ക്കാം. കണി വയ്ക്കുമ്പോൾ സാധാരണ ഉരുളിയിലോ പാത്രത്തിലോ ആണ് കണി വയ്ക്കുക. ഒരു പാത്രത്തിൽ തനിയെ വയ്ക്കാൻ സാധിയ്ക്കില്ലെങ്കിൽ മറ്റൊരു പാത്രത്തിലായി വയ്ക്കുന്നതിലും തെറ്റില്ല. ഒരു പാത്രത്തിൽ മാത്രമേ പാടൂ എന്നതിന് വാസ്തവമില്ലെന്നർത്ഥം. വെറും നിലത്ത് കണി വയ്ക്കരുത്. ഒരു പായയിലോ പലകയിലോ സ്റ്റൂളിലോ മറ്റോ വയ്ക്കുക. നെല്ല്, അരി, അലക്ക് മുണ്ട്, സ്വർണാഭരണം, നാണയം അല്ലെങ്കിൽ നോട്ട് അല്ലെങ്കിൽ രണ്ടും കൂടി, വാൽക്കണ്ണാടി, ചന്ദനം, കുങ്കുമം, കണിവെള്ളരി, കണിപ്പൂവ്, കാർഷികോത്പന്നങ്ങൾ എന്നിവ വയ്ക്കാം. കൃഷ്ണ വിഗ്രഹം നിർബന്ധം.Also read: 2024ലെ വിഷുഫലത്താൽ നേട്ടം കൊയ്യുന്ന നക്ഷത്രങ്ങൾ, കോട്ടം വരുന്നവകണി കണ്ടശേഷംകണികണ്ട ശേഷം എപ്പോൾ വിളക്ക് കെടുത്താമെന്ന് പലർക്കും സംശയമുണ്ട്. കണി കണ്ട് കഴിഞ്ഞ് സൂര്യോദയശേഷം അൽപം കഴിഞ്ഞ് വിളക്ക് കെടുത്താം. കണി കാണുമ്പോൾ കൃഷ്ണനാമം ജപിയ്ക്കാം. മനസിൽ നിറഞ്ഞ ഭക്തിയോടെ ചെയ്യുക എന്നത് പ്രധാനമാണ്.
Source link