തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പിൽ കോടിപതികളുടെ പോര്; അണ്ണാഡിഎംകെ, ബിജെപി സ്ഥാനാർഥികളിൽ 90% പേരും കോടിപതികൾ

തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പിൽ കോടിപതികളുടെ പോര്; അണ്ണാഡിഎംകെ, ബിജെപി സ്ഥാനാർഥികളിൽ 90% പേരും കോടിപതികൾ – Latest News | Manorama Online

തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പിൽ കോടിപതികളുടെ പോര്; അണ്ണാഡിഎംകെ, ബിജെപി സ്ഥാനാർഥികളിൽ 90% പേരും കോടിപതികൾ

ഓൺലൈൻ ഡെസ്ക്

Published: April 12 , 2024 08:37 AM IST

1 minute Read

പ്രതീകാത്മക ചിത്രം

ചെന്നൈ ∙ സംസ്ഥാനത്തു ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഡിഎംകെ, അണ്ണാഡിഎംകെ, ബിജെപി സ്ഥാനാർഥികളിൽ 90% പേരും കോടിപതികളെന്നു റിപ്പോർട്ട്. ആകെയുള്ള 950 സ്ഥാനാർഥികളിൽ 945 പേരുടെ തിരഞ്ഞെടുപ്പു സത്യവാങ്മൂലം പരിശോധിച്ച് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) പുറത്തുവിട്ട റിപ്പോർട്ടിലാണു വിവരങ്ങളുള്ളത്. ബിജെപിയുടെ താമര ചിഹ്നത്തിൽ മത്സരിക്കുന്ന 23 സ്ഥാനാർഥികളുടെ ശരാശരി സമ്പത്ത് 38.93 കോടി രൂപയാണ്. ഇവരിൽ 22 പേർ കോടീശ്വരന്മാരാണ്. 

അണ്ണാഡിഎംകെ സ്ഥാനാർഥികളുടെ ശരാശരി ആസ്തി 37.53 കോടി രൂപയാണ്. ‘രണ്ടില’ ചിഹ്നത്തിൽ മത്സരിക്കുന്ന 34 സ്ഥാനാർഥികളിൽ 33 പേരും ഒരു കോടി രൂപയിലധികം ആസ്തിയുള്ളവരാണ്. കൊങ്കുനാട് മക്കൾ ദേശീയ കക്ഷി ഉൾപ്പെടെ ഉദയസൂര്യൻ ചിഹ്നത്തിൽ മത്സരിക്കുന്ന 22 ഡിഎംകെ സ്ഥാനാർഥികളുടെ ശരാശരി ആസ്തി 31.22 കോടി രൂപയാണ്. 9 കോൺഗ്രസ് സ്ഥാനാർഥികളുടെ ശരാശരി ആസ്തി 24.18 കോടി രൂപയാണ്. സ്വതന്ത്ര സ്ഥാനാർഥികളിലും 62 കോടിപതികളുണ്ട്. ചെന്നൈ നോർത്ത് മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുന്ന ബി.ബാലമുരുകനാണ് ഉയർന്ന ആസ്തി (13.15 കോടി രൂപ). 8 സ്വതന്ത്ര സ്ഥാനാർഥികളുടെ ആസ്തി ‘പൂജ്യം’ ആണെന്നും സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-chennainews 2djcr0a3v4mdjkd15mnpe65qbe mo-politics-elections-loksabhaelections2024


Source link
Exit mobile version