കീവ്: യുക്രെയ്നിലെ വൈദ്യുതി സംവിധാനങ്ങൾ ലക്ഷ്യമിട്ട് റഷ്യ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ വലിയ നാശം. തലസ്ഥാനമായ കീവിനടുത്തുള്ള ട്രൈപില്യ ഊർജ്ജോത്പാദന കേന്ദ്രം പൂർണമായി തകർന്നു. ട്രാൻസ്ഫോർമർ, ടർബൈൻ, ജനറേറ്റർ എന്നിങ്ങനെ ഒന്നും അവശേഷിക്കുന്നില്ലെന്ന് യുക്രെയ്ൻ വൃത്തങ്ങൾ പറഞ്ഞു. കീവ് അടക്കമുള്ള പ്രദേശങ്ങളിൽ വൈദ്യുതി നല്കുന്ന പ്രധാന പ്ലാന്റ് ആയിരുന്നിത്.
ഇന്നലെ പുലർച്ചെ യുക്രെയ്നിലുടനീളം ആക്രമണമുണ്ടായി. എൺപതിലധികം മിസൈലുകളും ഡ്രോണുകളുമാണ് റഷ്യ പ്രയോഗിച്ചത്. യുക്രെയ്ൻ സേന റഷ്യയിൽ കൂടെക്കൂടെ ആക്രമണം നടത്തുന്നതിനുള്ള മറുപടിയാണിതെന്ന് റഷ്യൻ വൃത്തങ്ങൾ പറഞ്ഞു.
Source link