WORLD

കൊറിയൻ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിനു ജയം


സീ​​​യൂ​​​ൾ: ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് യൂ​​​ൺ സു​​​ക് ഇ​​​യോ​​​ളി​​​ന്‍റെ പീ​​​പ്പി​​​ൾ പ​​​വ​​​ർ പാ​​​ർ​​​ട്ടി(​​​പി​​​പി​​​പി)​​​ക്കു പ​​​രാ​​​ജ​​​യം. പ്ര​​​തി​​​പ​​​ക്ഷ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി(​​​ഡി​​​പി​​​കെ)​​​യും ചെ​​​റുക​​​ക്ഷി​​​ക​​​ളും ചേ​​​ർ​​​ന്ന് ദേ​​​ശീ​​​യ അ​​​സം​​​ബ്ലി​​​യി​​​ലെ 300 സീ​​​റ്റു​​​ക​​​ളി​​​ൽ 192ഉം ​​​സ്വ​​​ന്ത​​​മാ​​​ക്കി. അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ മൂ​​​ന്നു വ​​​ർ​​​ഷം​​കൂ​​​ടി അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന യൂ​​​ൺ സു​​​ക് ഇ​​​യോ​​​ളി​​​ന് ജ​​​ന​​​പി​​​ന്തു​​​ണ ന​​​ഷ്ട​​​പ്പെ​​​ടു​​​ന്ന​​​തി​​​ന്‍റെ സൂ​​​ച​​​ന​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഫ​​​ലം. പി​​​പി​​​പി നേ​​​താ​​​വ് ഹാ​​​ൻ ഡോം​​​ഗ് ഹൂ​​​ൻ രാ​​​ജി​​​വ​​​യ്ക്കു​​​ക​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഹാ​​​ൻ ഡ​​​ക് സൂ ​​​രാ​​​ജി വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ക​​​യു​​​മു​​​ണ്ടാ​​​യി.

2022ലെ ​​​പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ യൂ​​​ൺ സു​​​ക് ഇ​​​യോ​​​ളി​​​നോ​​​ട് നേ​​​രി​​​യ മാ​​​ർ​​​ജി​​​നി​​​ൽ തോ​​​റ്റ ഡി​​​പി​​​കെ നേ​​​താ​​​വ് ലീ ജേ മംഗ് അ​​​ടു​​​ത്ത ത​​​വ​​​ണ മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്നും ഉ​​​റ​​​പ്പാ​​​യി. കൊ​​​റി​​​യ​​​യി​​​ൽ ഭ​​​ക്ഷ്യ​​​വി​​​ല​​​ക്ക​​​യ​​​റ്റം പി​​​ടി​​​ച്ചു​​​നി​​​ർ​​​ത്താ​​​ൻ പ​​​റ്റാ​​​ത്ത​​​തും ജ​​​ന​​​സം​​​ഖ്യ വ​​​ർ​​​ധി​​​ക്കാ​​​ത്ത​​​തു​​​മെ​​​ല്ലാം പ്ര​​​സി​​​ഡ​​​ന്‍റ് യൂ​​​ണി​​​നു ത​​​ല​​​വേ​​​ദ​​​ന​​​യാ​​​ണ്. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഭാ​​​ര്യ സ​​​മ്മാ​​​ന​​​മാ​​​യി ആ​​​ഡം​​​ബ​​​ര ബാ​​​ഗ് കൈ​​​പ്പ​​​റ്റി​​​യ​​​തും വി​​​വാ​​​ദ​​​മാ​​​ണ്.


Source link

Related Articles

Back to top button