വിഷ്ണു വിനോദ് പുറത്ത്
മുംബൈ: മുംബൈ ഇന്ത്യൻസിന്റെ മലയാളി താരം വിഷ്ണു വിനോദ് ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് 2024 സീസണിൽനിന്ന് പുറത്ത്. ഇടത് കൈക്കുഴയ്ക്കേറ്റ പരിക്കിനെത്തുടർന്ന്് വിക്കറ്റ് കീപ്പർ ബാറ്ററായ വിഷ്ണു വിനോദ് സീസണിൽനിന്ന് പിന്മാറി. വിഷ്ണുവിനു പകരമായി സൗരാഷ്ട്ര വിക്കറ്റ് കീപ്പർ ബാറ്ററായ ഹാർവിക് ദേശായിയെ മുംബൈ ടീമിൽ ഉൾപ്പെടുത്തി. ഹാർവിക്കിന്റെ ആദ്യ ഐപിഎൽ സീസണാണ് ഇത്.
ഹാർവിക് 2018ൽ അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു.
Source link