മോദിയെ അഴിക്കുള്ളിലാക്കും മിസ ഭാരതി; തിരിച്ചടിച്ച് ബിജെപി

മോദിയെ അഴിക്കുള്ളിലാക്കും മിസ ഭാരതി; തിരിച്ചടിച്ച് ബിജെപി – BJP reacts strongly to RJD leader Misa Bharti’s remark | Malayalam News, India News | Manorama Online | Manorama News

മോദിയെ അഴിക്കുള്ളിലാക്കും മിസ ഭാരതി; തിരിച്ചടിച്ച് ബിജെപി

മനോരമ ലേഖകൻ

Published: April 12 , 2024 01:01 AM IST

1 minute Read

പട്ന ∙ ഇന്ത്യാസഖ്യം അധികാരത്തിലെത്തിയാൽ ‘നരേന്ദ്ര മോദിയെ അഴിക്കുള്ളിലാക്കു’മെന്ന ആർജെഡി നേതാവ് മിസ ഭാരതിയുടെ പരാമർശത്തിനെതിരെ ബിജെപി നേതൃത്വം രൂക്ഷമായി പ്രതികരിച്ചു. ലാലു പ്രസാദ് യാദവിന്റെ മകളായ മിസ ഭാരതി പട്നയിൽ മാധ്യമ പ്രവർത്തകരോടാണ് ‘മോദിയിൽ തുടങ്ങി ബിജെപി നേതാക്കളെയെല്ലാം അഴിമതി നടത്തിയതിന് ജയിലിലാക്കു’മെന്നു പ്രഖ്യാപിച്ചത്. രാജ്യസഭാംഗമായ മിസ ഭാരതി ബിഹാറിലെ പാടലിപുത്ര ലോക്സഭാ മണ്ഡലത്തിലെ ആർജെഡി സ്ഥാനാർഥിയാണ്. 

അടിയന്തരാവസ്ഥക്കാലത്ത് ആഭ്യന്തര സുരക്ഷാ നിയമ (മിസ) പ്രകാരം ജയിലിൽ കിടന്ന ഓർമയ്ക്കായാണു ലാലു യാദവ് മകൾക്കു ‘മിസ’ എന്ന പേരു നൽകിയതെന്ന കാര്യം മറക്കരുതെന്നു ബിജെപി വക്താവ് സുധാംശു ത്രിവേദി പ്രതികരിച്ചു. കോൺഗ്രസിനെ തകർക്കുമെന്നു ജയിലിൽ കിടന്നു പ്രതിജ്ഞയെടുത്ത ലാലുവിനെ ഇങ്ങനെ അവഹേളിക്കുന്നതിനേക്കാൾ നല്ലതു മിസ പേരു മാറ്റുകയാണെന്നും സുധാംശു ത്രിവേദി പറഞ്ഞു. 

കാലിത്തീറ്റ കുംഭകോണ കേസിലാണു ലാലു ജയിലിൽ കിടന്നതെന്നു മിസ മറക്കരുതെന്ന് മുതിർന്ന ബിജെപി നേതാവ് രവിശങ്കർ പ്രസാദ് പറഞ്ഞു. പ്രതിപക്ഷത്തിന്റെ തിരഞ്ഞെടുപ്പു പ്രചാരണം തറ നിലവാരത്തിലായതിന്റെ തെളിവാണ് മിസയുടെ പരാമർശമെന്നു ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ പ്രതികരിച്ചു.

English Summary:
BJP reacts strongly to RJD leader Misa Bharti’s remark

102vhtqm3qgohf2ja33rc25h74 mo-politics-parties-bjp mo-politics-leaders-laluprasadyadav 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-parties-rjd mo-politics-elections-loksabhaelections2024


Source link
Exit mobile version