1250 കോടി ഡോളറിന്റെ തട്ടിപ്പ്; വിയറ്റ്നാമിലെ ശതകോടീശ്വരിയെ തൂക്കിലേറ്റാൻ വിധിച്ച് കോടതി


ഹാനോയ്: 1250 കോടി ഡോളറിന്റെ സാമ്പത്തിക തട്ടിപ്പുകേസിൽ റിയൽ എസ്റ്റേറ്റ് രം​ഗത്തെ വമ്പൻ വ്യവസായിയായ വനിതയെ വധശിക്ഷയ്ക്ക് വിധിച്ച് വിയറ്റ്നാം കോടതി. രാജ്യംകണ്ട ഏറ്റവും വലിയ തട്ടിപ്പുകേസിലാണ് കോടതിയുടെ സുപ്രധാന വിധി. വാൻ തിൻ ഫാറ്റ് എന്ന റിയൽ എസ്റ്റേറ്റ് കമ്പനി ഉടമ ട്രൂങ് മേ ലാനെയാണ് കോടതി തൂക്കിലേറ്റാൻ വിധിച്ചത്.സൈ​ഗൺ കൊമേഴ്ഷ്യൽ ബാങ്കിനെ നിയന്ത്രിച്ചിരുന്ന ഇവർ ബാങ്കിൽനിന്ന് ഒരു ദശാബ്ദകാലമായി പണം തട്ടിയെടുക്കുകയായിരുന്നെന്ന് കോടതി കണ്ടെത്തി. ആരോപണങ്ങൾ നിഷേധിച്ച ട്രൂലേങ് കീഴ്ഉദ്യോ​ഗസ്ഥരെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. എന്നാൽ, ട്രൂങ് മേ ലാനിന്റെ എല്ലാ വാദങ്ങളും നിരസിച്ചുകൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്.


Source link

Exit mobile version