‘ഫഹദ് എവിടെ കണ്ടില്ലല്ലോ?’, അഴിച്ചുവിട്ടിരിക്കുന്നുവെന്ന് സംവിധായകൻ; ട്രോളുമായി അൻവർ റഷീദ്

‘ഫഹദ് എവിടെ കണ്ടില്ലല്ലോ?’, അഴിച്ചുവിട്ടിരിക്കുന്നുവെന്ന് സംവിധായകൻ; ട്രോളുമായി അൻവർ റഷീദ് | Aavesham movie troll
‘ഫഹദ് എവിടെ കണ്ടില്ലല്ലോ?’, അഴിച്ചുവിട്ടിരിക്കുന്നുവെന്ന് സംവിധായകൻ; ട്രോളുമായി അൻവർ റഷീദ്
മനോരമ ലേഖകൻ
Published: April 11 , 2024 04:01 PM IST
Updated: April 11, 2024 04:11 PM IST
1 minute Read
അൻവർ റഷീദ്, ഫഹദ് ഫാസിൽ
‘ആവേശം’ സിനിമ കണ്ടവരെല്ലാം ആവേശത്തിമിർപ്പിലാണ്. രംഗയായെത്തുന്ന ഫഹദ് ഫാസിലിന്റെ അഴിഞ്ഞാട്ടമാണ് സിനിമ മുഴുവനെന്നാണ് കണ്ടിറങ്ങുന്നവരുടെ പ്രതികരണം. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് നിർമാതാവും സംവിധായകനുമായ അൻവർ റഷീദ് പങ്കുവച്ചൊരു ട്രോൾ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ.
ട്രോളിലെ ഡയലോഗുകൾ ഇങ്ങനെ:
‘ആവേശം’ സിനിമ ഷൂട്ടിങ് നടക്കുന്ന സമയം സെറ്റിൽ ഫഹദിനെ അന്വേഷിച്ചു ചെന്നവർ, ‘ഫഹദ് എവിടെ കണ്ടില്ലല്ലോ?’
സംവിധായകൻ: അഴിച്ചുവിട്ടിരിക്കുവാ
സൂപ്പർഹിറ്റ് ചിത്രമായ ‘രോമാഞ്ച’ത്തിനു ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ആവേശവും ബ്ലോക്ബസ്റ്റർ ആകുമെന്നാണ് റിപ്പോർട്ട്. ഇങ്ങനെയൊരു ഫഹദിനെ ഇതിനു മുമ്പ് കണ്ടിട്ടില്ലെന്നും സിനിമയുടെ യഥാർഥ ആവേശം ഫഹദ് തന്നെയാണെന്നുമാണ് പ്രേക്ഷക കമന്റുകൾ.. ബെംഗളൂരു സ്വദേശിയായ രംഗ എന്ന അധോലോക നായകനെയാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മിക്കുന്നത്. കോളജ് പിള്ളേരുടെയും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ആവേശം എ ആൻഡ് എ റിലീസ് വിതരണം ചെയ്യുന്നു. ഫഹദിന് പുറമെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാർഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.
English Summary:
Aavesham movie troll shared by Anwar Rasheed
7rmhshc601rd4u1rlqhkve1umi-list 1c9ujqd5gafmvvadnsgvqm7ogq mo-entertainment-titles0-aavesham mo-entertainment-common-malayalammovienews mo-entertainment-movie-anwarrasheed f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link