WORLD
യു.എസ് ഉപഗ്രഹത്തിന് 10 മീറ്റര്‍ അരികിലെത്തി റഷ്യന്‍ ഉപഗ്രഹം; വന്‍ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്

വാഷിങ്ടണ്‍: റഷ്യയുടെ ചാര ഉപഗ്രഹം അപകടകരമാം വിധത്തില്‍ യു.എസ്. ഉപഗ്രഹത്തിന് സമീപത്തെത്തിയിരുന്നെന്ന് വെളിപ്പെടുത്തി യു.എസ്. ബഹിരാകാശഗവേഷണകേന്ദ്രമായ നാസ (NASA). രണ്ട് ഉപഗ്രഹങ്ങളും തമ്മിലുള്ള കൂട്ടിയിടി മൂലമുണ്ടാകുമായിരുന്ന വന്‍ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായതെന്നും നാസ വ്യക്തമാക്കി.ഭൗമാന്തരീക്ഷത്തേക്കുറിച്ചുള്ള പഠനങ്ങള്‍ക്കായുള്ള നാസയുടെ ടൈംഡ് (Timed) ഉപഗ്രഹവും റഷ്യയുടെ പ്രവര്‍ത്തനരഹിതമായ ചാര ഉപഗ്രഹം കോസ്‌മോസ് 2221-ഉം (Cosmos 2221) തമ്മില്‍ ഏകദേശം 10 മീറ്റര്‍ മാത്രം അകലത്തില്‍ എത്തിയിരുന്നതായി നാസയുടെ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്ററും മുന്‍ ബഹിരാകാശസഞ്ചാരിയുമായ കേണല്‍ പാം മെല്‍റോയ് പറഞ്ഞു. “തികച്ചും ഭീതിദമായ സംഭവം” എന്നാണ് നാസ ഈ സംഭവത്തെ വിശേഷിപ്പിച്ചത്.
Source link