ക്യാംപസുകളിൽ തീർക്കാം വ്യവസായ ലോകം- Industrial parks on campuses | Manorama News | Manorama Online
ക്യാംപസുകളിൽ തീർക്കാം വ്യവസായ ലോകം
ടി.എസ്.ചന്ദ്രൻ
Published: April 11 , 2024 11:12 AM IST
1 minute Read
ക്യാംപസുകളിൽ ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കാനുള്ള നടപടികൾ തുടങ്ങി
വ്യവസായ ആവശ്യത്തിനുള്ള സ്ഥലത്തിന്റെ ദൗർലഭ്യം പരിഹരിക്കുന്നതിന് ക്യാംപസുകളിൽ ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്ക് സ്കീം– 2024 എന്ന പുതിയ പദ്ധതി വഴി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി ക്യാംപസ് വ്യവസായ പാർക്കുകൾക്കായി ഉപയോഗിക്കാം.
അർഹമായ ക്യാംപസുകൾ∙ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിൽ 5 ഏക്കറിൽ കുറയാത്ത സ്ഥലം വേണം.∙രണ്ട് ഏക്കറിൽ കുറയാത്ത സ്ഥലമാണെങ്കിൽ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി (എസ്ഡിഎഫ്) ആണ് നിർമിക്കാൻ കഴിയുക.
സർക്കാർ സഹായം∙ക്യാംപസ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് തുടങ്ങുന്നതിന് ഏക്കറിന് 20 ലക്ഷം രൂപ ക്രമത്തിൽ പരമാവധി 150 ലക്ഷം രൂപ സർക്കാർ ഗ്രാൻഡ്. വൈദ്യുതി, വെള്ളം, റോഡ്, സൂവിജ്, പൊതു സേവന കേന്ദ്രങ്ങൾ, ലാബുകൾ തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് വേണ്ട തുകയാണ് ഇങ്ങനെ നൽകുക.∙ബഹുനില വ്യവസായ സമുച്ചയങ്ങളുടെ കാര്യത്തിൽ (എസ്ഡിഎഫ്) കെട്ടിട നിർമാണ ചെലവുകൾ ഉൾപ്പെടെ പരമാവധി 150 ലക്ഷം രൂപ സർക്കാർ ഗ്രാൻഡ്. ഇത് പിന്നീട് തിരിക (റീഇംപേഴ്സ്മെന്റ്) നൽകുന്ന വിധത്തിൽ ആയിരിക്കും.∙ ഉൽപാദന യൂണിറ്റുകൾ ആരംഭിക്കുന്നതിന് പ്രത്യേക സർക്കാർ സഹായ പദ്ധതികൾ കൊണ്ടുവരും.∙പ്രഖ്യാപിത ഇൻഡസ്ട്രിയൽ ഏരിയയിൽ ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും.∙മുനിസിപ്പാലിറ്റി/പഞ്ചായത്ത് കെട്ടിട നിർമാണ ചട്ടങ്ങളിൽ നിന്നു പൂർണമായും ഇളവ്.
കോളജുകൾ ചെയ്യേണ്ടത്∙ ഇൻഡസ്ട്രിയൽ പാർക്കുകൾ തുടങ്ങാൻ ആഗ്രഹിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ എൻഒസി സഹിതം അപേക്ഷിക്കണം.∙അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി, റോഡ്, വെള്ളം, സൂവീജ്, മലിനീകരണ നിയന്ത്രണം കമ്യൂണിക്കേഷൻ, നെറ്റ്വർക് തുടങ്ങിയവ ഏർപ്പാടാക്കണം.∙രണ്ടുവർഷം കൊണ്ട് പദ്ധതി കമ്മിഷൻ ചെയ്യണം. കഴിഞ്ഞില്ലെങ്കിൽ കാലാവധി നീട്ടി കിട്ടുന്നതിന് പ്രത്യേകം അപേക്ഷ സമർപ്പിക്കണം.∙റെഡ് കാറ്റഗറി സംരംഭങ്ങൾക്ക് സ്ഥലമോ, കെട്ടിടമോ അനുവദിക്കാൻ പാടില്ല.∙ഭൂഗർഭജലം അമിതമായി ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം. മഴവെള്ളം സംഭരിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തണം.∙ ഖരമാലിന്യ സംസ്കരണ സംവിധാനവും ഉറപ്പാക്കണം.∙12 മീറ്റർ ബഫർ സോണായി മാറ്റിവയ്ക്കുകയും അവിടെ മരങ്ങൾ വച്ചുപിടിപ്പിക്കുകയും വേണം.∙ഡവലപ്പർ പെർമിറ്റ് കിട്ടിയ ഭൂമി താൽപര്യമുള്ള വ്യവസായികൾക്ക് അലോട്ട് ചെയ്തു കൊടുക്കാം. വിദ്യാഭ്യാസ സ്ഥാപനത്തിന് സ്വന്തം നിലയിൽ സ്ഥാപനങ്ങൾ തുടങ്ങുന്നതിനും തടസ്സമില്ല.∙ സർവീസിങ് കേന്ദ്രങ്ങൾ, ലോജിസ്റ്റിക്സ്, വാഹനങ്ങളുടെ റിപ്പയറിങ് സർവീസിങ് എന്നിവയ്ക്കു വേണ്ടി 30% സ്ഥലം വരെ ഉപയോഗിക്കാം. എന്നാൽ വണ്ടികളുടെ ഷോറൂമുകൾ, ഷോപ്പിങ് കോംപ്ലക്സുകൾ എന്നിവയ്ക്ക് സ്ഥലം/കെട്ടിടം അനുവദിക്കാൻ പാടില്ല.∙ താൽപര്യമുള്ള വിദ്യാർഥികൾക്ക് അപ്രന്റിസ്ഷിപ്പിന് ഉള്ള പ്രത്യേക സംവിധാനം
ഓൺലൈനായി അപേക്ഷിക്കണംവ്യവസായ വാണിജ്യ ഡയറക്ടറുടെ സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. ജില്ലാതലത്തിലുള്ള വ്യവസായ സൈറ്റ് സിലക്ഷൻ കമ്മിറ്റിയുടെ നിബന്ധനകൾക്ക് അനുസരിച്ചായിരിക്കും തീരുമാനം. (സംസ്ഥാന വാണിജ്യ വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)
English Summary:
Industrial parks on campuses
mo-educationncareer-campus-industrial-park 12271bu60dcfo29i11uqajghi3 2g4ai1o9es346616fkktbvgbbi-list t-s-chandran rignj3hnqm9fehspmturak4ie-list mo-news-common-kerala-government mo-business
Source link