മഹാരാഷ്ട്രയിൽ കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കുന്നതിനിടെ 5 സഹോദരങ്ങൾ ശ്വാസംമുട്ടി മരിച്ചു

കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കുന്നതിനിടെ 5 സഹോദരങ്ങൾ ശ്വാസംമുട്ടി മരിച്ചു – Mumbai News | National News

മഹാരാഷ്ട്രയിൽ കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കുന്നതിനിടെ 5 സഹോദരങ്ങൾ ശ്വാസംമുട്ടി മരിച്ചു

മനോരമ ലേഖകൻ

Published: April 11 , 2024 07:28 AM IST

1 minute Read

അപകടം നടന്ന കിണറിനു ചുറ്റും ആളുകൾ കൂടിയപ്പോൾ (Screengrab: X/@ANI)

മുംബൈ ∙ കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാൻ ശ്രമിച്ച ഒരു കുടുംബത്തിലെ 5 പേർ മരിച്ചു. അഹമ്മദ്നഗറിലെ വക്കാടിയിലാണ് ദുരന്തം. പൂച്ച കിണറ്റിൽ വീണത് കണ്ട ഒരാൾ അതിനെ രക്ഷിക്കാനായി കിണറ്റിലിറങ്ങി. ശബ്ദം കേൾക്കാതെ വന്നതോടെ സഹോദരന്മാരായ 5 പേർ കൂടി കിണറ്റിലിറങ്ങി. ഇവരിലൊരാൾ അലമുറയിട്ടത് കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്.

അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഒരാളെ മാത്രമാണ് ജീവനോടെ പുറത്തെടുത്തത്. 5 മണിക്കൂറോളം സമയമെടുത്താണ് മറ്റുള്ളവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്. മാലിന്യം അടിഞ്ഞുകൂടി വർഷങ്ങളായി ഉപയോഗശൂന്യമായ അവസ്ഥയിലായിരുന്നു കിണർ. ദുരന്തത്തെ തുടർന്ന്, കിണറിന് ചുറ്റും സുരക്ഷാ വലയം സ്ഥാപിക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു.

#WATCH | Five people died in a bid to save a cat who fell into an abandoned well (used as a biogas pit) in Wadki village of Ahmednagar, Maharashtra, late at night. According to Dhananjay Jadhav, Senior Police Officer of Nevasa Police station, Ahmednagar, “A rescue team… pic.twitter.com/fb4tNY7yzD— ANI (@ANI) April 10, 2024

English Summary:
Five family members die in India while rescuing a cat from abandoned well

mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-accident mo-news-common-mumbainews 290pjar7bfa3g8bu4mc8o8plki




Source link

Exit mobile version