INDIALATEST NEWS

വിരുദുനഗർ – മധുര ഹൈവേയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; 2 കുട്ടികളടക്കം 6 മരണം – വിഡിയോ

കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 6 മരണം – Tamil Nadu Car Accident | National News

വിരുദുനഗർ – മധുര ഹൈവേയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; 2 കുട്ടികളടക്കം 6 മരണം – വിഡിയോ

മനോരമ ലേഖകൻ

Published: April 11 , 2024 07:47 AM IST

1 minute Read

വിരുദുനഗര്‍ – മധുര ഹൈവേയിൽ തിരുമംഗലത്തിനു സമീപം ശിവരക്കോട്ടയിലുണ്ടായ അപകടത്തിൽ തകർന്ന കാർ

ചെന്നൈ ∙ വിരുദുനഗർ – മധുര ഹൈവേയിലൂടെ അമിത വേഗത്തിൽ സഞ്ചരിച്ച കാർ ഇടിച്ചുമറിഞ്ഞുണ്ടായ അപകടത്തിൽ 2 കുട്ടികളടക്കം 6 പേർ മരിച്ചു. ഇതിൽ 5 പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. 3 പേർക്ക് ഗുരുതരമായി പരുക്കേറ്റു. തിരുനെൽവേലി ദളവാപുരത്തെ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുകയായിരുന്ന മധുര സ്വദേശികളുടെ കാറാണ് ഇന്നലെ പുലർച്ചെ തിരുമംഗലത്തിനു സമീപം ശിവരക്കോട്ടയിൽ അപകടത്തിൽപെട്ടത്. 

അമിത വേഗത്തിലായിരുന്ന കാർ നിയന്ത്രണംവിട്ട് മുന്നിലുണ്ടായിരുന്ന ഇരുചക്രവാഹനത്തെ ഇടിക്കുകയായിരുന്നു. തുടർന്ന് മീഡിയനിൽ തട്ടിതെറിച്ച കാർ റോഡിന് എതിർവശത്തേക്കു തലകീഴായി മറിയുകയായിരുന്നു. ഇരുചക്രവാഹനത്തിൽ യാത്രചെയ്ത പഴക്കച്ചവടക്കാരൻ നിലയൂർ സ്വദേശി ജി.പാണ്ടി (35), കാർ യാത്രക്കാരായ കനകവേൽ (62), ഭാര്യ കൃഷ്ണകുമാരി (56), മരുമകൾ നാഗജ്യോതി (28), നാഗജ്യോതിയുടെ ഇരട്ടക്കുട്ടികളായ ശിവ ആത്മിക (8), ശിവശ്രീ (8) എന്നിവരാണ് മരിച്ചത്. 

മരിച്ച കുട്ടികളുടെ സഹോദരൻ ശിവ ആദിത്യ, ബന്ധുക്കളായ രത്നസ്വാമി, മീന എന്നിവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളുടെ പിതാവ് കെ.മണികണ്ഠനാണ് കാറോടിച്ചിരുന്നത്. ഇയാൾ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി കള്ളിഗുഡി പൊലീസ് പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.

English Summary:
Six people including 2 children Killed In Road Accident In Tamil Nadu

5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 3baoqf9ea31t3q8ba35kvjvsfa mo-crime-roadaccident mo-news-national-states-tamilnadu


Source link

Related Articles

Back to top button