വിഷു റിലീസ് പ്രതിസന്ധിയിൽ; മലയാള സിനിമകളുടെ ബുക്കിങ് ബഹിഷ്ക്കരിച്ച് പിവിആർ
വിഷു റിലീസ് പ്രതിസന്ധിയിൽ; മലയാള സിനിമകളുടെ ബുക്കിങ് ബഹിഷ്ക്കരിച്ച് പിവിആർ | Vishu Release PVR
വിഷു റിലീസ് പ്രതിസന്ധിയിൽ; മലയാള സിനിമകളുടെ ബുക്കിങ് ബഹിഷ്ക്കരിച്ച് പിവിആർ
മനോരമ ലേഖകൻ
Published: April 11 , 2024 09:39 AM IST
1 minute Read
പോസ്റ്റേഴ്സ്
ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ് ബഹിഷ്കരിച്ച് പിവിആർ. ഇതോടു കൂടി ഫഹദ് ഫാസിൽ ചിത്രം ആവേശം, വിനീത് ശ്രീനിവാസന്റെ വർഷങ്ങൾക്കു ശേഷം, ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് തുടങ്ങിയ ചിത്രങ്ങളുടെ പിവിആറിലെ ഷോകളാണ് മുടങ്ങിയിരിക്കുന്നത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനമുണ്ടാകില്ല. ഫോറം മാളിൽ ആരംഭിച്ച പുതിയ പിവിആർ–ഐനോക്സിലും പുതിയ മലയാള ചിത്രങ്ങളുടെ റിലീസില്ല.
നിർമാണം പൂർത്തിയാക്കുന്ന മലയാള സിനിമകളുടെ ഡിജിറ്റൽ കണ്ടന്റ് മാസ്റ്ററിങ് ചെയ്ത് തിയറ്ററുകളിൽ എത്തിച്ചിരുന്നത് യുഎഫ്ഒ, ക്യൂബ് തുടങ്ങിയ കമ്പനികളായിരുന്നു. എന്നാൽ ഇത്തരം കമ്പനികൾ ഉയർന്ന നിരക്ക് ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിർമാതാക്കളുടെ സംഘടന പ്രൊഡ്യൂസേഴ്സ് ഡിജിറ്റൽ കണ്ടന്റ് എന്ന സംവിധാനം വഴി സ്വന്തമായി മാസ്റ്ററിങ് യൂണിറ്റ് ആരംഭിച്ചിരുന്നു.
പുതിയതായി നിര്‍മിക്കുന്ന തിയറ്ററുകൾ ഈ സംവിധാനം ഉപയോഗിക്കണമെന്നും നിർമാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. തിയറ്ററുകളിൽ ഡിജിറ്റൽ പ്രിന്റ് എത്തിക്കാൻ തിയറ്റർ ഉടമകൾ നൽകുന്ന ഫീസിനോടൊപ്പം നിർമാതാക്കളുടെ കയ്യിൽനിന്നും ഡിജിറ്റൽ സർവീസ് പ്രൊവൈഡർമാർ ഫീസ് ഈടാക്കുന്നുണ്ട്. പ്രൊഡ്യൂസേഴ്സ് ഡിജിറ്റൽ കണ്ടന്റ് എന്ന സംവിധാനം വഴി ആറായിരം രൂപയിൽതാഴെ മാത്രം ചെലവിൽ തിയറ്ററുകളിൽ സിനിമ എത്തിക്കാൻ കഴിയുമെന്നിരിക്കെ, പതിനായിരമോ അതിലേറെയോ ഫീസ് കൊടുത്ത് സിനിമ എത്തിക്കുന്നതിന്റെ ആവശ്യമെന്തെന്നാണ് നിര്‍മാതാക്കളുടെ സംഘടന ചോദിക്കുന്നത്.
പിവിആർ അടക്കമുള്ള മൾടിപ്ലക്സ് തിയറ്റുകൾ ഇന്ത്യ മുഴുവൻ ആശ്രയിക്കുന്നത് ക്യൂബ്, യുഎഫ്ഒ തുടങ്ങിയ ഡിജിറ്റൽ സർവീസ് പ്രൊവൈഡർമാരെയാണ്. ഫോറം മാളിൽ പിവിആർ തുടങ്ങിയ പുതിയ തിയറ്ററുകളിലും ഈ സംവിധാനം കൊണ്ടുവരാൻ സംഘടന ആവശ്യപ്പെട്ടതിനെ തുടർന്നാണ് തർക്കം ഉടലെടുത്തത്.
കൊച്ചിയിൽ ഇരു സംഘടനകളും ചർച്ച നടത്തിയെങ്കിലും പരിഹാരമായിരുന്നില്ല. വിഷു റിലീസുകളുമായി തിയറ്ററുകൾ നിറയുന്ന സാഹചര്യത്തിൽ മലയാളം സിനിമ ഇൻഡസ്ട്രിക്ക് കനത്ത നഷ്ടമുണ്ടാക്കുന്ന നടപടിയാണ് പിവിആറിന്റെ ഭാഗത്ത് നിന്നുമുണ്ടായത്.
English Summary:
No new Eid-Vishu releases at PVR-INOX multiplexes in Kerala
7rmhshc601rd4u1rlqhkve1umi-list mo-entertainment-titles0-aavesham mo-entertainment-common-malayalammovienews mo-entertainment-titles0-varshangalkku-shesham 12pg272f0ggaehbk9sb3cnric7 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link