യുഎൻ നാർകോട്ടിക് കൺട്രോൾ ബോർഡ്: മൂന്നാം തവണയും ജഗ്ജിത് പാവ്ദിയ; യുഎന്നിൽ ഇന്ത്യയ്ക്ക് വിജയങ്ങളുടെ ദിനം

യുഎൻ നാർകോട്ടിക് കൺട്രോൾ ബോർഡ്: മൂന്നാം തവണയും ജഗ്ജിത് പാവ്ദിയ; യുഎന്നിൽ ഇന്ത്യയ്ക്ക് വിജയങ്ങളുടെ ദിനം – Jagjit Pavadia elected for the third term in UN Narcotics Control Board | Malayalam News, India News | Manorama Online | Manorama News
യുഎൻ നാർകോട്ടിക് കൺട്രോൾ ബോർഡ്: മൂന്നാം തവണയും ജഗ്ജിത് പാവ്ദിയ; യുഎന്നിൽ ഇന്ത്യയ്ക്ക് വിജയങ്ങളുടെ ദിനം
മനോരമ ലേഖകൻ
Published: April 11 , 2024 03:14 AM IST
Updated: April 10, 2024 10:00 PM IST
1 minute Read
ജഗ്ജിത് പാവ്ദിയ
ന്യൂയോർക്ക്∙ ഐക്യരാഷ്ട്ര സംഘടനയിൽ ഇന്റർനാഷനൽ നർകോട്ടിക് കൺട്രോൾ ബോർഡിലേക്ക് (ഐഎൻസിബി) മൂന്നാം തവണയും ഇന്ത്യൻ പ്രതിനിധി ജഗ്ജിത് പാവ്ദിയ തിരഞ്ഞെടുക്കപ്പെട്ടു. 5 വർഷത്തേക്കുള്ള സമിതിയിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് ജഗ്ജിതിന് ആണ്. ഇതടക്കം പല സുപ്രധാന യുഎൻ ഘടകങ്ങളിലേക്കും ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു. കമ്മിഷൻ ഓഫ് വിമെൻ, യുഎൻ ചിൽഡ്രൻസ് ഫണ്ട്, യുഎൻഡിപി, യുഎൻപിഎഫ്, ഓഫിസർ ഫോർ പ്രോജക്ട് സർവീസസ്, ജെൻഡർ ഇക്വാളിറ്റി, എംപവർമെന്റ് ഓഫ് വിമെൻ, വേൾഡ് ഫുഡ് പ്രോഗ്രാം എന്നീ ഘടകങ്ങളിലേക്കും ഇന്ത്യ ജയിച്ചു.
17 യുഎൻ ഘടകങ്ങളിലെ ഒഴിവുകൾ നികത്താൻ ചൊവ്വാഴ്ചയാണു തിരഞ്ഞെടുപ്പ് നടന്നത്. ഐഎൻസിബിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 53 വോട്ടിൽ 41 എണ്ണം ജഗ്ജിത് പവാദിയയ്ക്ക് ലഭിച്ചു. 5 ഒഴിവുകളിലേക്ക് 24 പേരാണു മത്സരിച്ചത്. 2015 മുതൽ ഐഎൻസിബി ബോർഡിൽ അംഗമാണ് ജഗ്ജിത് പാവ്ദിയ. ഐആർഎസ് ഉദ്യോഗസ്ഥയായിരുന്ന പാവ്ദിയ നാർകോട്ടിക്സ് കമ്മിഷണർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
English Summary:
Jagjit Pavadia elected for the third term in UN Narcotics Control Board
336fjsv956o8mkd9dqgsglu6f0 mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-world-internationalorganizations-unitednations
Source link