SPORTS
പഞ്ചാബ് ജയിച്ച് നിർത്തി
ന്യൂഡൽഹി: ഐഎസ്എൽ ഫുട്ബോളിൽ പഞ്ചാബ് എഫ്സി 2023-24 സീസണ് പോരാട്ടം ജയത്തോടെ അവസാനിപ്പിച്ചു. ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ പഞ്ചാബ് 4-1ന് ഈസ്റ്റ് ബംഗാൾ ക്ലബ്ബിനെ കീഴടക്കി. വിൽമർ ജോർഡാൻ (19’, 62’) പഞ്ചാബിനായി ഇരട്ട ഗോൾ സ്വന്തമാക്കി. മെദിഹ് തലാൽ (43’), ലൂക്ക മജ്സീൻ (70’) എന്നിവരാണ് പഞ്ചാബിന്റെ മറ്റ് ഗോൾ നേട്ടക്കാർ. 22 മത്സരങ്ങളിൽനിന്ന് 24 പോയിന്റുമായി ഈസ്റ്റ് ബംഗാൾ ഏഴാമതാണ്. ഇത്രയും പോയിന്റുള്ള പഞ്ചാബ് എട്ടാമതും.
Source link