WORLD
ഇസ്മയിൽ ഹാനിയേയുടെ മൂന്നു മക്കൾ കൊല്ലപ്പെട്ടു

ടെൽ അവീവ്: ഹമാസിന്റെ ഉന്നത നേതാവ് ഇസ്മയിൽ ഹാനിയേയുടെ മൂന്നു മക്കൾ ഇസ്രേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ബന്ധുക്കളും ഹമാസ് ഔദ്യോഗിക മാധ്യമവും ഇക്കാര്യം സ്ഥിരീകരിച്ചു. ഹാസെം, അമീര്‍, മുഹമ്മദ് ഹാനിയേ എന്നിവരാണ് കുടുംബാംഗങ്ങൾക്കൊപ്പം കൊല്ലപ്പെട്ടത്.
ഗാസാ സിറ്റിക്കു സമീപമുള്ള ഷാതി അഭയാർഥി ക്യാന്പിനു നേർക്കായിരുന്നു ആക്രമണം. ഇസ്മയിൽ ഹാനിയേ ഖത്തറിലാണ് താമസിക്കുന്നത്. ഷാതി സ്വദേശിയാണ് ഇയാൾ. ആക്രമണം സംബന്ധിച്ച് ഇസ്രേലി സൈന്യം പ്രതികരിച്ചില്ല.
Source link