കേജ്രിവാളിന്റെ ജാമ്യാപേക്ഷ: ഒന്നും പറയാതെ സുപ്രീം കോടതി
കേജ്രിവാളിന്റെ ജാമ്യാപേക്ഷ: ഒന്നും പറയാതെ സുപ്രീം കോടതി – Supreme Court considers Arvind Kejriwal bail plea | India News, Malayalam News | Manorama Online | Manorama News
കേജ്രിവാളിന്റെ ജാമ്യാപേക്ഷ: ഒന്നും പറയാതെ സുപ്രീം കോടതി
മനോരമ ലേഖകൻ
Published: April 11 , 2024 03:29 AM IST
1 minute Read
അരവിന്ദ് കേജ്രിവാൾ (ചിത്രം: മനോരമ)
ന്യൂഡൽഹി ∙ മദ്യനയക്കേസിലെ അറസ്റ്റ് ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ നൽകിയ ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി തയാറായില്ല. വിശ്വാസ്യതയില്ലാതെ രേഖകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും അവ തങ്ങൾക്കു ലഭ്യമാക്കിയിട്ടില്ലെന്നും കേജ്രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്വി പറഞ്ഞപ്പോൾ ഇക്കാര്യങ്ങൾ ഇമെയിലിൽ അറിയിക്കാനായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം.
മെയിൽ പരിശോധിച്ചാലേ എപ്പോൾ ലിസ്റ്റ് ചെയ്യാനാകുമെന്നു പറയാനാകൂ എന്നു ചീഫ് ജസ്റ്റിസ് ഉച്ചയ്ക്കുശേഷം അറിയിച്ചു. എന്നാൽ, കോടതി പിരിയുംവരെയും മറുപടിയുണ്ടായില്ല. ഇനി കോടതി ചേരുന്ന തിങ്കളാഴ്ചയേ ഹർജി പരിഗണിക്കാനിടയുള്ളൂ. അല്ലെങ്കിൽ അവധി ദിവസം പ്രത്യേക ബെഞ്ചിനെ നിയോഗിക്കണം.
ഇതിനിടെ, ആഴ്ചയിൽ 5 തവണ ജയിലിൽ അഭിഭാഷകരെ കാണാൻ അനുവദിക്കണമെന്ന കേജ്രിവാളിന്റെ ആവശ്യം റൗസ് അവന്യു പ്രത്യേക കോടതി തള്ളി. നിലവിൽ ആഴ്ചയിൽ 2 തവണ കാണാനാണ് അനുമതിയുള്ളത്.
English Summary:
Supreme Court on Arvind Kejriwal bail plea
mo-news-common-delhiliquorpolicyscam 40oksopiu7f7i7uq42v99dodk2-list 2m4arlu82njqlmkv586p0skp80 mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt mo-politics-leaders-abhishekmanusinghvi mo-politics-leaders-arvindkejriwal mo-politics-parties-aap
Source link