ഒൻപത് പേരുമായി ബിജെപിയുടെ പത്താം സ്ഥാനാർഥിപ്പട്ടിക; മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകൻ ബലിയയിൽ മത്സരിക്കും

ഒൻപത് പേരുമായി ബിജെപിയുടെ പത്താം സ്ഥാനാർഥിപ്പട്ടിക; മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകൻ ബലിയയിൽ മത്സരിക്കും- BJP | Manorama News

ഒൻപത് പേരുമായി ബിജെപിയുടെ പത്താം സ്ഥാനാർഥിപ്പട്ടിക; മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകൻ ബലിയയിൽ മത്സരിക്കും

മനോരമ ലേഖകൻ

Published: April 10 , 2024 03:10 PM IST

1 minute Read

നിരജ് ശേഖർ. ചിത്രം: X/MPNeerajShekhar/photo

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിന്, 9 സ്ഥാനാർഥികളടങ്ങിയ പത്താം പട്ടിക ബിജെപി പ്രഖ്യാപിച്ചു. മുൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകനും രാജ്യസഭാംഗവുമായ നീരജ് ശേഖർ ഉത്തർപ്രദേശിലെ ബലിയയിൽ നിന്ന് ലോക്സഭയിലേക്കു മത്സരിക്കും. ചന്ദ്രശേഖറിന്റെ മണ്ഡലമായിരുന്നു ബലിയ. നേരത്തേ പ്രഖ്യാപിച്ച സ്ഥാനാർഥി പിന്മാറിയ ബംഗാളിലെ അസൻസോളിൽ മുൻ കേന്ദ്രമന്ത്രിയും നിലവിൽ ലോക്സഭാംഗവുമായ എസ്.എസ്.അലുവാലിയയെ സ്ഥാനാർഥിയാക്കി.
ബർദമാൻ–ദുർഗപുരിൽ നിന്നുള്ള ലോക്സഭാംഗമായ അലുവാലിയക്ക് നേരത്തേ സീറ്റ് നിഷേധിച്ചിരുന്നു. നടൻ പവൻ സിങ്ങായിരുന്നു ആദ്യം പ്രഖ്യാപിച്ച സ്ഥാനാർഥി. ചണ്ഡിഗഡിൽ നിന്ന് നടി കിരൺ ഖേറിനെ ഒഴിവാക്കി സഞ്ജയ് ടണ്ഠനെ സ്ഥാനാർഥിയാക്കി. അലഹാബാദിൽ സിറ്റിങ് എംപി റീത്ത ബഹുഗണ ജോഷിക്കു പകരം നീരജ് ത്രിപാഠി മത്സരിക്കും.  

English Summary:
Former PM Chandrashekhar’s son Neeraj Shekhar among 9 names in BJP’s 10th list

5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 3s1d1c2upc0lssqln2dj572uml mo-politics-elections-loksabhaelections2024


Source link
Exit mobile version