INDIA

തങ്കർ ബച്ചാൻ വിജയിക്കുമെന്ന് തത്ത, പക്ഷിശാസ്ത്രം പുലിവാലായി; പിടികൂടി വനം വകുപ്പ്

തങ്കർ ബച്ചാൻ വിജയിക്കുമെന്ന് തത്ത, പക്ഷിശാസ്ത്രം പുലിവാലായി; പിടികൂടി വനം വകുപ്പ് – Latest News | Manorama Online

തങ്കർ ബച്ചാൻ വിജയിക്കുമെന്ന് തത്ത, പക്ഷിശാസ്ത്രം പുലിവാലായി; പിടികൂടി വനം വകുപ്പ്

ഓൺലൈൻ ഡെസ്ക്

Published: April 10 , 2024 07:00 AM IST

1 minute Read

Representative image. Photo Credit:JAHAINGER ALAM/istockphoto.com

ചെന്നൈ ∙ കടലൂർ മണ്ഡലത്തിലെ പാട്ടാളി മക്കൾ കക്ഷി (പിഎംകെ) സ്ഥാനാർഥിയായ സംവിധായകൻ തങ്കർ ബച്ചാൻ വിജയിക്കുമെന്നു പ്രവചിച്ച പക്ഷിശാസ്ത്രക്കാരനെ വനം വകുപ്പ് പിടികൂടി. ഇയാളുടെ പക്കൽ നിന്ന് പിടിച്ചെടുത്ത 4 തത്തകളെ വനം വകുപ്പ് ഏറ്റെടുത്തു. 

കടലൂർ സൗത്തിൽ പ്രചാരണം നടത്തവേയാണ് തങ്കർ ബച്ചാൻ പക്ഷിശാസ്ത്രക്കാരനായ സെൽവരാജിനെ കണ്ടത്. ഭാവി പ്രവചിക്കാൻ ആവശ്യപ്പെട്ടതോടെ തത്തയെ കൂട്ടിൽ നിന്നിറക്കി കാർഡ് എടുപ്പിച്ച് ഭാവി ശോഭനമാണെന്നും വിജയം ഉറപ്പാണെന്നും പറഞ്ഞു. ഇതു സംബന്ധിച്ച ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വനം വകുപ്പ് നടപടിയെടുത്തത്. 

വന്യജീവി സംരക്ഷണ നിയമ ഭേദഗതി പ്രകാരം തത്തകളെ വളർത്തുന്നത് കുറ്റകരമായതിനാലാണ് നടപടിയെന്നും താക്കീത് നൽകി വിട്ടയച്ചെന്നും വനംവകുപ്പ് അറിയിച്ചു. അതേസമയം, ഡിഎംകെയുടെ നടപടി പരാജയഭീതി മൂലമാണെന്നു പിഎംകെ നേതാവ് അൻപുമണി രാംദാസ് ആരോപിച്ചു.

English Summary:
Owner of parrot that ‘predicted’ poll result held

5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 1ik9cqh95s3pgmp7p61nq41pk2 mo-news-common-chennainews mo-politics-elections-loksabhaelections2024


Source link

Related Articles

Back to top button