ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ജീവിക്കുന്നതിന് മക്കളെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ജീവിക്കുന്നതിന് മക്കളെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ – Latest News | Manorama Online
ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ജീവിക്കുന്നതിന് മക്കളെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ
ഓൺലൈൻ ഡെസ്ക്
Published: April 10 , 2024 07:13 AM IST
1 minute Read
Representative image. Photo Credit:Andrey Zhuravlev /istockphoto.com
മുംബൈ ∙ മൂന്നും അഞ്ചും വയസ്സുള്ള മക്കളെ കൊലപ്പെടുത്തിയ കേസിൽ യുവതിയെ അറസ്റ്റ് ചെയ്തു. ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് റായ്ഗഡ് സ്വദേശിനിയായ ശീതൾ കൃത്യം നടത്തിയത്.
മാർച്ച് 31നാണ് മക്കളെ ശീതൾ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. ഭർത്താവ് വീട്ടിലെത്തിയപ്പോൾ കുട്ടികൾ ഉറങ്ങുകയാണെന്നാണ് യുവതി പറഞ്ഞത്. എന്നാൽ, വിളിച്ചിട്ടും ഇരുവരും ഉണരുന്നില്ലെന്ന് കണ്ടതോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
പരസ്പരവിരുദ്ധമായി മൊഴി നൽകിയ യുവതിയെ വിശദമായി ചോദ്യംചെയ്തതോടെയാണ് സത്യം പുറത്തുവന്നത്.
English Summary:
The woman who killed her children to leave her husband and live with her boyfriend was arrested
mo-crime-crimeindia 5us8tqa2nb7vtrak5adp6dt14p-list 6eeq9tc5b0n0ujkajn1985kcl2 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-crime-crime-news
Source link