ഗോവൻ മുന്നേറ്റം
ജംഷഡ്പുർ: ഐഎസ്എൽ ഫുട്ബോളിൽ എഫ്സി ഗോവയ്ക്ക് സീസണിലെ തുടർച്ചയായ മൂന്നാം ജയം. എവേ പോരാട്ടത്തിൽ ഗോവ 3-2ന് ജംഷഡ്പുർ എഫ്സിയെ കീഴടക്കി. ഒരു ഗോളിനു പിന്നിൽനിന്നശേഷമായിരുന്നു ഗോവയുടെ ജയം. റെയ് തച്ചിക്കാവ (17’), സെമിൻലെൻ ഡൂംഗൽ (73’) എന്നിവരായിരുന്നു ജംഷഡ്പുരിന്റെ ഗോൾ നേട്ടക്കാർ. നോഹ വെയ്ൽ (21’), കാർലോസ് മാർട്ടിനെസ് (28’), ബോർജ ഹെരേര (90+5’) എന്നിവരായിരുന്നു ഗോവയ്ക്കുവേണ്ടി വലകുലുക്കിയത്.
ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ചെന്നൈയിൽ എഫ്സി 2-1 ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ കീഴടക്കി. ഇതോടെ 27 പോയിന്റുമായി ചെന്നൈയിൽ ആറാം സ്ഥാനത്ത് എത്തി. 21 മത്സരങ്ങൾ പൂർത്തിയായപ്പോൾ 42 പോയിന്റുമായി ഗോവ മൂന്നാം സ്ഥാനത്താണ്. 47 പോയിന്റുള്ള മുംബൈ സിറ്റി എഫ്സിയാണ് ലീഗിന്റെ തലപ്പത്ത്.
Source link