വത്തിക്കാൻ പ്രതിനിധി വിയറ്റ്നാമിൽ
നോംപെൻ: വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി ആർച്ച് ബിഷപ് പോൾ റിച്ചാർഡ് ഗലാഹർ വിയറ്റ്നാമിൽ ആറു ദിവസത്തെ സന്ദർശനം ആരംഭിച്ചു. വത്തിക്കാനും വിയറ്റ്നാമും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് സന്ദർശനം. പ്രധാനമന്ത്രി പാം മിൻ ചിൻ, വിദേശകാര്യമന്ത്രി ബുയി താൻ സൺ എന്നിവരുമായി ആർച്ച്ബിഷപ് കൂടിക്കാഴ്ച നടത്തും. ഹാനോയിയിലും ഹ്യൂ നഗരത്തിലും വിശുദ്ധ കുർബാന അർപ്പിക്കും.
വിയറ്റ്നാമും വത്തിക്കാനും തമ്മിലുള്ള ബന്ധം 1975ൽ തകർന്നുവെങ്കിലും 1990കളോടെ മെച്ചപ്പെട്ടുതുടങ്ങി. കഴിഞ്ഞ ഡിസംബറിൽ ഫ്രാൻസിസ് മാർപാപ്പ ആർച്ച്ബിഷപ് മരേക് സലെവെസ്കിയെ വിയറ്റ്നാമിലെ ആദ്യ അപ്പസ്തോലിക് നുൺഷ്യോ ആയി നിയമിച്ചു. കഴിഞ്ഞ ജൂണിൽ വിയറ്റ്നാം പ്രസിഡന്റ് വോ വാൻ തുവോംഗ് വത്തിക്കാൻ സന്ദർശിച്ചിരുന്നു.
Source link