മഹാരാഷ്ട്ര: കോൺഗ്രസ് വഴങ്ങി; ഉദ്ധവ് പക്ഷം 21 സീറ്റിൽ

മഹാരാഷ്ട്ര: കോൺഗ്രസ് വഴങ്ങി; ഉദ്ധവ് പക്ഷം 21 സീറ്റിൽ – Shiv Sena, Congress and NCP shared seats in Maharashtra for loksabha election 2024 | Malayalam News, India News | Manorama Online | Manorama News
മഹാരാഷ്ട്ര: കോൺഗ്രസ് വഴങ്ങി; ഉദ്ധവ് പക്ഷം 21 സീറ്റിൽ
മനോരമ ലേഖകൻ
Published: April 10 , 2024 03:23 AM IST
1 minute Read
ഉദ്ധവ് താക്കറെ
മുംബൈ ∙ മഹാരാഷ്ട്രയിൽ ശിവസേന (ഉദ്ധവ്) 21, കോൺഗ്രസ് 17, എൻസിപി (ശരദ് പവാർ) 10 വീതം സീറ്റുകളിൽ മത്സരിക്കും. സാംഗ്ലി, ഭിവണ്ടി സീറ്റുകൾ ഉദ്ധവ്, പവാർ വിഭാഗങ്ങൾക്കു വിട്ടുകൊടുക്കാൻ കോൺഗ്രസ് തയാറായതോടെയാണു തർക്കം തീർന്നത്. പിസിസി പ്രസിഡന്റ് നാനാ പഠോളെ, ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ, എൻസിപി സ്ഥാപകൻ ശരദ് പവാർ എന്നിവർ സംയുക്ത വാർത്താസമ്മേളനത്തിലാണു സീറ്റുവിഭജനം പ്രഖ്യാപിച്ചത്.
അതിനിടെ, അമരാവതിയിൽ ദലിത് നേതാവ് പ്രകാശ് അംബേദ്കറുടെ സഹോദരൻ ആനന്ദരാജ് അംബേദ്കർക്ക് അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം പിന്തുണ പ്രഖ്യാപിച്ചു. റിപ്പബ്ലിക്കൻ സേന പാർട്ടി സ്ഥാനാർഥിയാണ് ആനന്ദ്‌രാജ്. പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഘാഡി സ്ഥാനാർഥിയും ഇവിടെ മത്സരരംഗത്തുണ്ട്.
English Summary:
Shiv Sena, Congress and NCP shared seats in Maharashtra for loksabha election 2024
687ob1cb8r0fuu1eijsgmk2a6j 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-parties-shivsena mo-politics-parties-ncp mo-politics-parties-congress mo-politics-elections-loksabhaelections2024
Source link