കർണാടക: അനൈക്യത്തിൽ പുകഞ്ഞ് ബിജെപി–ദൾ സഖ്യം

കർണാടക: അനൈക്യത്തിൽ പുകഞ്ഞ് ബിജെപി–ദൾ സഖ്യം – Karnataka BJP – Janata Dal alliance analysis | Malayalam News, India News | Manorama Online | Manorama News
കർണാടക: അനൈക്യത്തിൽ പുകഞ്ഞ് ബിജെപി–ദൾ സഖ്യം
ആർ.എസ്.സന്തോഷ് കുമാർ
Published: April 10 , 2024 03:23 AM IST
1 minute Read
പ്രജ്വൽ രേവണ്ണയുടെ പത്രികാ സമർപ്പണം: ബിജെപി നേതാക്കൾ വിട്ടുനിന്നു
ബെംഗളൂരു ∙ കർണാടകയിലെ ബിജെപി–ജനതാദൾ (എസ്) സഖ്യത്തെ പ്രാദേശിക തലത്തിലെ അനൈക്യം വലയ്ക്കുന്നു. പഴയ മൈസൂരു മേഖലയിലെ ബെംഗളൂരു റൂറൽ, തുമക്കുരു, മണ്ഡ്യ, ഹാസൻ, മൈസൂരു തുടങ്ങിയ മണ്ഡലങ്ങളിൽ ഇരുകക്ഷികളുടെയും പ്രാദേശിക നേതാക്കളും അണികളും ഇപ്പോഴും ഇടഞ്ഞുനിൽക്കുന്നു. ദൾ ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡയുടെ കൊച്ചുമകൻ പ്രജ്വൽ രേവണ്ണ ഹാസനിൽ പത്രിക സമർപ്പിച്ചപ്പോൾ ബിജെപി നേതാക്കൾ അനുഗമിച്ചില്ല.
ബിജെപി മുൻ എംഎൽഎ പ്രീതം ഗൗഡ ഉൾപ്പെടെയുള്ളവർ പ്രചാരണത്തിൽ സജീവമല്ല. തുമക്കുരുവിലെ ബിജെപി സ്ഥാനാർഥി വി.സോമണ്ണയ്ക്കായി പ്രചാരണത്തിനിറങ്ങില്ലെന്നു ദൾ നേതാക്കൾ അറിയിച്ചിട്ടുണ്ട്. ദേവെഗൗഡയുടെ മരുമകൻ ഡോ.സി.എൻ.മഞ്ജുനാഥ ബിജെപി ചിഹ്നത്തിൽ മത്സരിക്കുന്ന ബെംഗളൂരു റൂറലിൽ ഇടഞ്ഞുനിൽക്കുന്ന പ്രാദേശിക ദൾ നേതാക്കൾ കോൺഗ്രസിൽ ചേരുമെന്നു സൂചനയുണ്ട്.
English Summary:
Karnataka BJP – Janata Dal alliance analysis
mo-politics-parties-janatadalsecular mo-news-common-malayalamnews mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list 2j37lm27daako1kr1decbcm19i santhosh-kumar-r-s mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-national-states-karnataka
Source link