കുതിച്ചുപാഞ്ഞ് സ്വര്‍ണവില; പവന് 52,800

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ റിക്കാര്‍ഡ് കുതിപ്പ്. ഇന്നലെ രണ്ടു തവണയായി പവന് 280 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. രാവിലെ വില ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ ഉയരത്തിലെത്തിയിരുന്നു. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയും വര്‍ധിച്ച് ഗ്രാമിന് 6,575 രൂപയും പവന് 52,600 രൂപയും എത്തി. ഉച്ചയ്ക്കുശേഷം ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിക്കുകയായിരുന്നു. ഇതോടെ ഗ്രാമിന് 6,600 രൂപയും പവന് 52,800 രൂപയുമായി. ഇന്നലെ രാവിലെ സ്വര്‍ണവില നിശ്ചയിക്കുമ്പോള്‍ അന്താരാഷ്ട്ര സ്വര്‍ണവില 2343 ഡോളറായിരുന്നു. ഉച്ചയ്ക്കുശേഷം ഡോളര്‍ നിരക്ക് 2354 ഡോളറിലേക്ക് എത്തി. അന്താരാഷ്ട്ര സ്വര്‍ണവില 2400 ഡോളറിലേക്ക് എത്തുമെന്നുള്ള സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. സ്വര്‍ണവിലയ്ക്കൊപ്പം വെള്ളിയുടെ വിലയും വര്‍ധിക്കുന്നുണ്ട്.
പ്രതിദിന സ്വര്‍ണവില നിശ്ചയിക്കുന്നത് ഓരോ സംസ്ഥാനത്തെയും സ്വര്‍ണ വ്യാപാരികളുടെ സംഘടനയാണ്. ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള പ്രസിഡന്റ് ഡോ.ബി.ഗോവിന്ദന്, ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്, ട്രഷറര്‍ അഡ്വ. എസ്. അബ്ദുല്‍ നാസര്‍ എന്നിവരടങ്ങിയ മൂന്നംഗ കമ്മിറ്റിയാണ് കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത്.

Source link