അരവിന്ദ് കേജ്‌രിവാള്‍ രാജിവച്ചാൽ നാളെ പിണറായി വിജയനടക്കം രാജിവയ്ക്കേണ്ടി വരും | Sanjay Singh against BJP | National News | Malayalam News | Manorama News
‘അരവിന്ദ് കേജ്‌രിവാള്‍ രാജിവച്ചാൽ നാളെ പിണറായി വിജയനടക്കം രാജിവയ്ക്കേണ്ടി വരും’
ഓൺലൈൻ ഡെസ്ക്
Published: April 09 , 2024 02:41 PM IST
1 minute Read
സഞ്ജയ് സിങ്
ന്യൂഡൽഹി∙ ബിജെപി കെട്ടിച്ചമച്ച കേസിനെ തുടർന്ന് അരവിന്ദ് കേജ്‌രിവാള്‍ ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചാൽ നാളെ പിണറായി വിജയനടക്കം പ്രതിപക്ഷ മുഖ്യമന്ത്രിമാരെല്ലാം രാജിവയ്ക്കേണ്ടി വരുമെന്ന് ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിങ്. ആറു മാസത്തെ ജയിൽവാസത്തിനു ശേഷം പുറത്തിറങ്ങിയ സഞ്ജയ് സിങ് മനോരമ ന്യൂസിനു നൽകിയ അഭിമുഖത്തിലായിരുന്നു തന്റെ നിലപാട് വ്യക്തമാക്കിയത്. കേന്ദ്ര സർക്കാർ വിചാരിച്ചാൽ ജയിലിൽ ഇരുന്ന് മുഖ്യമന്ത്രിക്ക് ഔദ്യോഗിക കൃത്യനിർവഹണം നടത്താൻ സാധിക്കും. ഇന്റർനെറ്റും ഫോണുമെല്ലാം അനുവദിക്കാൻ കേന്ദ്രത്തിനു കഴിയുമെന്നും സഞ്ജയ് സിങ് പറഞ്ഞു.
സുനിത കേജ്‌രിവാള്‍ മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹം സഞ്ജയ് സിങ് തള്ളി. പാർട്ടി നടത്തിയ സർവേയിൽ ജനം അരവിന്ദ് കേജ്‌രിവാളിനെ അല്ലാതെ വേറാരെയും മുഖ്യമന്ത്രിയായി ആഗ്രഹിക്കുന്നില്ല. നിരപരാധിയാണെന്ന ഉത്തമബോധ്യമുണ്ടായിരുന്നതിനാൽ ജയിലിൽ പോകാൻ ഭയമുണ്ടായിരുന്നില്ല. ജയിൽ വാസം പുസ്തകവായനയ്ക്കാണ് ചെലവിട്ടത്. നെൽസൺ മണ്ടേല, ഭഗത് സിങ്, മഹാത്മ ഗാന്ധി എന്നിവരെപ്പറ്റി വായിച്ചു. മദ്യനയ അഴിമതി കേസ് ഈ അടുത്തൊന്നും തീരില്ല. വർഷങ്ങളോളം കേസ് കേന്ദ്രസർക്കാർ നീട്ടിക്കൊണ്ടുപോകുമെന്നും സഞ്ജയ് സിങ് പറഞ്ഞു.
English Summary:
Sanjay Singh against BJP
5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 1qstaakf9a3haalog6d9mduhsq mo-politics-leaders-arvindkejriwal mo-politics-parties-aap
Source link