ശക്തമായ ഓറ ഉള്ളവരുടെ ലക്ഷണങ്ങൾ

നാം പൊതുവേ ‘ഓറ’ എന്ന് പറഞ്ഞ് കേൾക്കാറുണ്ട്. ഒരാളെ പൊതിയുന്ന ഒരു അദൃശ്യശക്തിയെന്ന് പറയാം. നമുക്ക് കണ്ണുകൾ കൊണ്ട് കാണാൻ സാധിയ്ക്കാത്ത, എന്നാൽ അനുഭവത്തിലൂടെ അറിയാവുന്ന ഒന്ന്. ഓറ തന്നെ രണ്ടുവിധത്തിലുണ്ട്, പൊസറ്റീവ് അഥവാ ശക്തമായ ഓറ, നെഗറ്റീവ് അല്ലെങ്കിൽ ദുർബലമായ ഓറ. പേര് സൂചിപ്പിയ്ക്കുന്നത് പോലെ തന്നെ പൊസറ്റീവ് ഓറയാണ് ഗുണം നൽകുന്നത്. പൊസറ്റീവ് ഓറയുള്ളതിന്റെ ചില ലക്ഷണങ്ങൾ അറിയാം. നല്ല ഓറയ്ക്ക് കാരണമായി വരുന്നത് നല്ല കാര്യങ്ങളാണ്. മോശമായതിന് അത്തരം മോശം കാര്യങ്ങളും. നമ്മുടെ ചിന്തയും പ്രവൃത്തിയുമെല്ലാം ഇതിൽ അടിസ്ഥാനമായി വരുന്നു.വിചാരിക്കുന്ന കാര്യങ്ങൾഇത്തരക്കാർക്ക്, അഥവാ പൊസറ്റീവ് ഓറയുള്ളവർക്ക് വിചാരിയ്ക്കുന്ന കാര്യങ്ങൾ പെട്ടെന്ന് നടന്നു കിട്ടും. വിചാരിക്കുന്നതിൽ 90 ശതമാനം കാര്യങ്ങളും നടക്കും. ഇതിന് അനുകൂലമായ സാഹചര്യമല്ലെങ്കിൽപ്പോവും. ചിലരുണ്ട്, എല്ലാം അനുകൂലമായി വന്നാലും വിചാരിച്ച കാര്യങ്ങൾ നടക്കില്ല. എന്തെങ്കിലും തടസം വന്നു ചേരും. ഇത് ഓറ ക്ലിയറല്ലാത്തത് കൊണ്ടാണ്. അതായത് ദുർബലമായ ഓറയായത് കൊണ്ട്.ആരോഗ്യകാര്യത്തിൽഇവർക്ക് പൊതുവേ ഇമ്യൂണിറ്റി പവർ കൂടുതലാണ്. അതായത് രോഗപ്രതിരോധശേഷി. ആശുപത്രികളിൽ ഇവർക്ക് കാര്യമായി പോകേണ്ടി തന്നെ വരില്ല. സാധാരണക്കാർക്ക് വരുന്ന പനി, കോൾഡ് എന്നിവയൊന്നും വരില്ല. പെട്ടെന്ന് അവരെ തളർത്താൻ പറ്റില്ല. പെട്ടെന്ന് എന്തെങ്കിലും കാര്യം കേട്ടാൽ ഷോക്കാകില്ല.ശക്തമായ ഓറശക്തമായ, പൊസറ്റീവ് ഓറയുള്ളവരോട് കുട്ടികൾക്കും മൃഗങ്ങൾക്കുമെല്ലാം അടുപ്പമുണ്ടാകും. പരിചയമില്ലാത്ത കുട്ടികൾ പോലും ഇവരോട് അടുപ്പം കാണിയ്ക്കും. കൊച്ചുകുഞ്ഞുങ്ങൾ ചിലപ്പോൾ പരിചയമില്ലാത്തവരുടെ അടുത്ത് പോകുന്നതും അടുപ്പം കാണിയ്ക്കുന്നതുമെല്ലാം നാം കണ്ടുകാണും. എന്നാൽ ഓറ മോശമായവർക്കടുത്ത് ഈ അടുപ്പം കാണിക്കില്ല. ഇതുപോലെ മൃഗങ്ങൾ ചിലരെ കണ്ടാൽ അടുത്ത് വന്ന് സ്‌നേഹപ്രകടനം കാണിയ്ക്കുന്നത് കാണാം. ഇതും ശക്തമായ ഓറയുടെ ഭാഗമാണ്.ഉദാഹരണത്തിന്ഒരു കടയിലേയ്ക്ക് കയറിച്ചെല്ലുകയെന്നിരിയ്ക്കട്ടെ, അവിടെ ചെല്ലുമ്പോൾ ആരും കാണില്ല. എന്നാൽ പിന്നീട് തുടരെ ആളുകൾ ചെല്ലും. ഇതും ഓറ ശക്തമായതിന്റെ ലക്ഷണമാണ്. നാം പൊതുവേ പറയാറില്ലേ, രാശിയുള്ളവർ വന്നാൽ അതിന്റെ ഐശ്വര്യം കാണാം എന്ന്. ഉദാഹരണമാണ് കടകളിൽ ഒരാൾ വന്നാൽ പിന്നീട് തിരക്ക് അനുഭവപ്പെടുന്നത്. ഇവർക്ക് ഓറ ലെവൽ കൂടുതലാകും.ശ്രദ്ധ നേടുംനല്ല ഓറയുള്ളവരെ ആളുകൾ ശ്രദ്ധിയ്ക്കും. തിരക്കിൽ പരിചയമില്ലാത്തവരാണെങ്കിൽപ്പോലും അത്തരക്കാരെ ശ്രദ്ധിയ്ക്കും. അവരോട് അടുക്കണമെന്ന തോന്നൽ ആളുകൾക്കുണ്ടാകും. അവരോട് ആകർഷണം തോന്നും. ഇതുപോലെ ചുറ്റും നടക്കുന്ന കാര്യങ്ങൾക്ക് ഇവരെ പിടിച്ചു കുലുക്കാൻ സാധിയ്ക്കില്ല. ഇതുപോലെ ഇവരെ ആരെങ്കിലും വേദനിപ്പിച്ചാൽ ആ വേദനിപ്പിച്ചവർക്ക് മറ്റേതെങ്കിലും രൂപത്തിൽ തിരിച്ചടി ലഭിയ്ക്കും.
Source link