ചോക്ലേറ്റുകള്‍ക്ക് വില കൂടും; കാരണം ഇതാണ്…
ചോക്ലേറ്റുകള്‍ക്ക് വില കൂടും; കാരണം ഇതാണ്…| Chocolate from Kerala| Manorama Online Sampadyam
ചോക്ലേറ്റുകള്‍ക്ക് വില കൂടും; കാരണം ഇതാണ്…
മനോരമ ലേഖകൻ
Published: April 08 , 2024 02:33 PM IST
1 minute Read
കൊക്കോ വിലയിലെ വര്‍ധനവ് ലോകമെമ്പാടും പ്രകടമാണ്
അമുലിന്റേത് ഉള്‍പ്പടെയുള്ള ചോക്ലേറ്റുകള്‍ക്ക് ഉടന്‍ വില കൂടിയേക്കുമെന്ന് റിപ്പോര്‍ട്ട്. ചോക്ലേറ്റിലെ പ്രധാന ഘടകമായ കൊക്കോ ബീന്‍സിന്റെ വില ഗണ്യമായി വര്‍ധിച്ചതാണ് കാരണം. ഇന്ത്യയില്‍ ഒരു കിലോ കൊക്കോ ബീന്‍സിന്റെ വില ഏകദേശം 150-250 രൂപയില്‍ നിന്ന് 800 രൂപയായി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. വലിയ വിലവര്‍ധനയാണിതെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.
കൊക്കോ വിലയിലെ വര്‍ധനവ് ലോകമെമ്പാടും പ്രകടമാണ്. അതുകൊണ്ടുതന്നെ ചോക്ലേറ്റ് നിര്‍മ്മാതാക്കള്‍ വില വര്‍ധിപ്പിക്കുന്നതിനോ ചോക്ലേറ്റ് ഉല്‍പ്പന്നങ്ങളുടെ വലുപ്പം കുറയ്ക്കുന്നതിനോ നോക്കുകയാണ്.
ചോക്ലേറ്റ് നിര്‍മ്മാതാക്കള്‍ മാത്രമല്ല, ഐസ്‌ക്രീം നിര്‍മ്മാതാക്കളായ ബാസ്‌കിന്‍ റോബിന്‍സ്, സ്‌നാക്ക്‌സ് ബ്രാന്‍ഡായ കെല്ലനോക്ക എന്നിവയുള്‍പ്പെടെയുള്ള പാലുല്‍പ്പന്ന സ്ഥാപനങ്ങളും ഉയര്‍ന്ന കൊക്കോ വിലയുടെ ആഘാതത്തിലാണ്.
ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്റെ (ജിസിഎംഎംഎഫ്) ഉടമസ്ഥതയിലുള്ള അമുല്‍, തങ്ങളുടെ ചോക്ലേറ്റുകള്‍ക്ക് 10-20% വിലവര്‍ധനവ് പരിഗണിക്കുന്നതായാണ് സൂചന.
English Summary:
Chocolate Prices may Go Up
mo-food-chocolate pppb4rh863vmtr82a58rf2jvv rignj3hnqm9fehspmturak4ie-list mo-business-amul mo-business-smartspending mo-agriculture-cocoa 75uap72n7fjdbfc5t80jolstin-list mo-business
Source link