തിരുപ്പൂരിൽ കാറും ബസും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

തിരുപ്പൂരിൽ കാറും ബസും കൂട്ടിയിടിച്ച് 5 പേർ മരിച്ചു | 5 killed in car-bus collision in Tirupur | National News | Malayalam News | Manorama News

തിരുപ്പൂരിൽ കാറും ബസും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഓൺലൈൻ ഡെസ്ക്

Published: April 09 , 2024 08:20 AM IST

1 minute Read

പ്രതീകാത്മക ചിത്രം

ചെന്നൈ∙ തിരുപ്പൂരിൽ കാറും ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 5 പേർ മരിച്ചു. മൂന്നു പേർ സ്ത്രീകളാണ്. തിരുപ്പൂർ ജില്ലയിലെ കാങ്കേയത്തിനു സമീപം ഓലപാളയത്തായിരുന്നു അപകടം. അപകടത്തിൽ കാർ പൂർണമായും തകർന്നു. പരുക്കേറ്റ ഒരാൾ ആശുപത്രിയിലാണ്. ഇയാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ചന്ദ്രശേഖർ (60), ചിത്ര (57), ഇല്ലസന (26), അരിവിത്ര (30), മൂന്ന് മാസം പ്രായമുള്ള സാക്ഷി എന്നിവരാണ് ദാരുണമായ അപകടത്തിൽ മരിച്ചത്. 

അപകടവിവരം നാട്ടുകാരാണ് പൊലീസിൽ അറിയിച്ചത്. പൊലീസും അഗ്നിശമനസേനയും സംഭവസ്ഥലത്തെത്തി ബസിനടിയിൽ കുടുങ്ങിയ കാർ പുറത്തെടുത്തു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്കായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടത്തെ തുടർന്ന് പ്രദേശത്തെ ഗതാഗതം ഏറെനേരം തടസപ്പെട്ടു. 

English Summary:
5 killed in car-bus collision in Tirupur

2d81ted1dilevbmq132vs3plg5 5us8tqa2nb7vtrak5adp6dt14p-list mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-crime-roadaccident mo-news-national-states-tamilnadu mo-crime-crime-news


Source link
Exit mobile version