INDIALATEST NEWS

ജോലി ലഭിക്കാത്തതിന്റെ നിരാശ; 20 വയസ്സുകാരി ഹോട്ടലിന്റെ അഞ്ചാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി

20 വയസ്സുകാരി ഹോട്ടലിന്റെ അഞ്ചാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി | 20 year old girl committed suicide by jumping from the fifth floor of a hotel | Kerala News | Malayalam News | Manorama News

ജോലി ലഭിക്കാത്തതിന്റെ നിരാശ; 20 വയസ്സുകാരി ഹോട്ടലിന്റെ അഞ്ചാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി

മനോരമ ലേഖകൻ

Published: April 09 , 2024 06:30 AM IST

1 minute Read

പ്രതീകാത്മക ചിത്രം: istockphoto.com/myworldyourworld

ചെന്നൈ∙ ജോലി ലഭിക്കാത്തതിന്റെ നിരാശയിൽ 20 വയസ്സുകാരി ഹോട്ടലിന്റെ അഞ്ചാം നിലയിൽ നിന്നു ചാടി  ജീവനൊടുക്കി. വിശാഖപട്ടണം സ്വദേശിനി മഹിമയാണു മരിച്ചത്. ബിരുദധാരിയായ യുവതി ജോലി തേടി 2 മാസം മുൻപാണു ചെന്നൈയിലെത്തിയത്. ഷോളിംഗനല്ലൂരിലെ ആഡംബര ഹോട്ടലിലായിരുന്നു താമസം. വിവിധ സ്ഥാപനങ്ങളിൽ അഭിമുഖങ്ങൾക്കു പോയെങ്കിലും ജോലി ലഭിക്കാത്തതിൽ നിരാശയിലായിരുന്നുവെന്നും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തൊന്നും പോകാതെ മുറിയിൽ തന്നെയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ  നമ്പരുകൾ – 1056, 0471- 2552056).

English Summary:
20 year old girl committed suicide by jumping from the fifth floor of a hotel

5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-health-suicide mo-news-world-countries-india-indianews 4fltrn7tmqrp0pf4nbmhe6r8qb mo-news-common-chennainews mo-crime-crime-news


Source link

Related Articles

Back to top button