മണിപ്പുരിൽ കേന്ദ്രം സാധ്യമായതെല്ലാം ചെയ്തു: മോദി

മണിപ്പുരിൽ കേന്ദ്രം സാധ്യമായതെല്ലാം ചെയ്തു: മോദി – Central government has done everything possible in Manipur says Narendra Modi | Malayalam News, India News | Manorama Online | Manorama News

മണിപ്പുരിൽ കേന്ദ്രം സാധ്യമായതെല്ലാം ചെയ്തു: മോദി

മനോരമ ലേഖകൻ

Published: April 09 , 2024 02:48 AM IST

Updated: April 08, 2024 09:34 PM IST

1 minute Read

നരേന്ദ്രമോദി (ഫയൽ ചിത്രം)

ന്യൂഡൽഹി ∙ മണിപ്പുരിൽ പ്രശ്നപരിഹാരത്തിന് സാധ്യമായതെല്ലാം സർക്കാർ ചെയ്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ സമയോചിതമായ ഇടപെടൽ കാരണം സ്ഥിതിഗതികൾ മെച്ചപ്പെട്ടിട്ടുണ്ടെന്നും അസം ട്രിബ്യൂൺ പത്രത്തിനു നൽകിയ അഭിമുഖത്തിൽ മോദി അവകാശപ്പെട്ടു. 
കലാപം രൂക്ഷമായിരുന്ന സമയത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പുരിൽ താമസിച്ച് സമാധാന ശ്രമങ്ങൾക്കു നേതൃത്വം നൽകി. 15ലേറെ യോഗങ്ങൾ വിളിച്ചുചേർത്തു. സംസ്ഥാന സർക്കാരിന് എല്ലാ സഹായവും നൽകി. സമാധാന, പുനരധിവാസ ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

മണിപ്പുർ: വീടുവിട്ടവർക്ക് വോട്ട് ചെയ്യാൻ അവസരം തേടി ഹർജി 
ന്യൂഡൽഹി ∙ മണിപ്പുർ കലാപത്തിനിടെ വീടുവിട്ടുപോകേണ്ടി വന്ന 18,000 പേർക്കു ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഉടൻ പരിഗണിക്കാമെന്നു സുപ്രീം കോടതി വ്യക്തമാക്കി. ഇന്ത്യയ്ക്കുള്ളിൽത്തന്നെ താമസസ്ഥലം വിട്ടുമാറിയവർക്കു വോട്ടു ചെയ്യുന്നതിനു തിരഞ്ഞെടുപ്പു കമ്മിഷൻ ചട്ടപ്രകാരം തടസ്സമില്ലെന്ന് ഹ‍ർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. 19ന് ആദ്യ ഘട്ട വോട്ടെടുപ്പു നടക്കാനിരിക്കെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. 

English Summary:
Central government has done everything possible in Manipur says Narendra Modi

67hg0enn3er1gcotkn4n7h98f5 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-amitshah mo-politics-leaders-narendramodi mo-legislature-centralgovernment mo-news-national-states-manipur


Source link
Exit mobile version