‘ജയിലിനു മറുപടി വോട്ടിലൂടെ’ മുദ്രാവാക്യവുമായി എഎപി

‘ജയിലിനു മറുപടി വോട്ടിലൂടെ’ മുദ്രാവാക്യവുമായി എഎപി – Aam aadmi party with the slogan answer to jail through vote | Malayalam News, India News | Manorama Online | Manorama News

‘ജയിലിനു മറുപടി വോട്ടിലൂടെ’ മുദ്രാവാക്യവുമായി എഎപി

മനോരമ ലേഖകൻ

Published: April 09 , 2024 02:55 AM IST

1 minute Read

ഡൽഹിയിൽ വീടുകയറിയുള്ള പ്രചാരണം തുടങ്ങി

ഇരുമ്പഴിക്ക് ഉത്തരം… ആം ആദ്മി പാർട്ടിയുടെ ‘ജയിൽ കാ ജവാബ് വോട്ട് സെ’ എന്ന ക്യാംപെയ്ൻ പ്രഖ്യാപിച്ച ശേഷം ഡൽഹിയിലെ പാർട്ടി ആസ്ഥാനത്തുനിന്നു പുറത്തേക്കുവരുന്ന സഞ്ജയ് സിങ് എംപി. ചിത്രം : രാഹുൽ ആർ.പട്ടം / മനോരമ

ന്യൂഡൽഹി∙ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റും ജയിൽവാസവും തിരഞ്ഞെടുപ്പിനു പ്രചാരണ ആയുധമാക്കി ആം ആദ്മി പാർട്ടി. ‘ജയിൽ കാ ജവാബ് വോട്ട് സെ’ (ജയിലിനു മറുപടി വോട്ടിലൂടെ) എന്ന മുദ്രാവാക്യം ഉയർത്തിയാണ് വീടുകൾ കയറിയുള്ള എഎപിയുടെ പ്രചാരണം. ന്യൂഡൽഹി, ഈസ്റ്റ് ഡൽഹി, സൗത്ത് ഡൽഹി, വെസ്റ്റ് ഡൽഹി മണ്ഡലങ്ങളിൽ പ്രചാരണം തുടങ്ങി. പാർട്ടി മത്സരിക്കുന്ന 4 മണ്ഡലങ്ങളിലും ഇതായിരിക്കും പ്രധാന മുദ്രാവാക്യമെന്ന് എഎപി ഡൽഹി കൺവീനർ ഗോപാൽ റായ് പറഞ്ഞു. 
പാർട്ടി നേതാക്കളെ ജയിലിലടച്ചതിനുള്ള മറുപടി മറ്റൊരു തരത്തിലും നൽകേണ്ടതില്ല, വോട്ട് ചെയ്ത് ഏകാധിപത്യത്തെ പരാജയപ്പെടുത്തുക എന്നതാണ് ജനാധിപത്യത്തിനു ചേർന്ന രീതി– എഎപി ദേശീയ ജനറൽ സെക്രട്ടറിയും രാജ്യസഭ എംപിയുമായ സന്ദീപ് പാഠക് പറഞ്ഞു.

പോളിങ് ബൂത്തിലേക്കു പുറപ്പെടുന്നതിനു മുൻപു പ്രധാനമായി 4 കാര്യങ്ങൾ ഡൽഹിയിലെ ജനങ്ങൾ ഓർമിക്കണമെന്ന് രാജ്യസഭാ എംപി സഞ്ജയ് സിങ് പറഞ്ഞു. 
എസി ക്ലാസ് മുറികളിലിരുന്നു പഠിക്കുന്ന മക്കളുടെ ക്ഷീണമേശാത്ത മുഖം, ഒരു കുറ്റവും ചെയ്യാതെ ജയിലിൽ കിടക്കുന്ന അരവിന്ദ് കേജ്‌രിവാളിന്റെ മുഖം, സർക്കാർ സംഘടിപ്പിച്ച തീർഥയാത്ര കഴിഞ്ഞു സംതൃപ്തിയോടെ മടങ്ങിയെത്തിയ മാതാപിതാക്കളുടെ മുഖം, വൈദ്യുതി ബില്ലിലെ പൂജ്യം എന്ന അക്കം– അദ്ദേഹം പറഞ്ഞു.

English Summary:
Aam aadmi party with the slogan answer to jail through vote

40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-lawndorder-arrest mo-politics-leaders-arvindkejriwal 66lejjgksr4rtjicq4n2dc8d2k mo-politics-parties-aap mo-politics-elections-loksabhaelections2024


Source link
Exit mobile version