ഡെൻവർ (അമേരിക്ക): പറക്കുന്നതിനിടെ ബോയിംഗ് വിമാനത്തിന്റെ എൻജിൻ കവർ താഴെവീണത് ആശങ്ക പരത്തി. അമേരിക്കയിലെ ഡെൻവറിൽനിന്നു 135 യാത്രക്കാരും ആറു ജീവനക്കാരുമായി ഹൂസ്റ്റണിലേക്കു പറന്ന സൗത്ത് വെസ്റ്റ് എയർലൈൻസിന്റെ ബോയിംഗ് 737-800 വിമാനത്തിലാണു സാങ്കേതിക തകരാർ സംഭവിച്ചത്. പറന്നുയർന്ന് 10,300 അടി ഉയരത്തിൽ എത്തിയപ്പോഴാണ് എൻജിന്റെ മെറ്റൽ കവർ(കൗളിംഗ്) വിംഗ് ഫ്ലാപ്പിലേക്കു വീണത്. പ്രാദേശികസമയം ഞായറാഴ്ച രാവിലെ 8.15നായിരുന്നു സംഭവം.
വിമാനം അറ്റകുറ്റപ്പണികൾക്കായി മാറ്റിയിരിക്കുകയാണ്. പ്രശ്നമെന്തെന്ന് സാങ്കേതികവിദഗ്ധർ പരിശോധിച്ചുവരികയാണെന്നും യാത്രക്കാർക്ക് ഉയർന്ന സുരക്ഷിതത്വം നൽകാൻ പ്രതിജ്ഞാബദ്ധമാണെന്നും ബോയിംഗ് കന്പനി പ്രസ്താവയിൽ പറഞ്ഞു.
Source link