രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ ബിജെപി സ്ഥാനാർഥിയുടെ ചിത്രം; വിഡിയോ

രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ ബിജെപി സ്ഥാനാർഥിയുടെ ചിത്രം | BJP candidate photo in Congress poster | National News | Malayalam News | Manorama News
രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ ബിജെപി സ്ഥാനാർഥിയുടെ ചിത്രം; വിഡിയോ
ഓൺലൈൻ ഡെസ്ക്
Published: April 08 , 2024 05:49 PM IST
1 minute Read
രാഹുൽ ഗാന്ധി, ബിജെപി സ്ഥാനാർഥി ഫഗൻ സിങ് കുലസ്തേയുടെ ചിത്രം കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വേദിയിൽ (Photo credit: ANI)
ഭോപാൽ∙ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രചാരണത്തിനെത്തുന്ന വേദിയില്‍ സ്ഥാപിച്ച ബോര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ചിത്രം. അമളി മനസിലാക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ബോര്‍ഡില്‍നിന്നു ബിജെപി സ്ഥാനാര്‍ഥിയുടെ ചിത്രം മാറ്റി. മധ്യപ്രദേശിലെ മണ്ഡ്‌ല മണ്ഡലത്തില്‍ കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ഥിയുമായ ഫഗൻ സിങ് കുലസ്തേയുടെ ചിത്രമാണു കോൺഗ്രസിന്റെ പ്രചാരണ ബോർഡിൽ പ്രത്യക്ഷപ്പെട്ടത്.
മണ്ഡ്‌ലയില്‍ രജനീഷ് ഹര്‍വന്‍ഷ് സിങ്ങാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. രജനീഷ് ഹര്‍വന്‍ഷിന്റെ പ്രചാരത്തിന്റെ ഭാഗമായാണ് റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചത്. വേദിയില്‍ സ്ഥാപിച്ച കൂറ്റന്‍ ബോര്‍ഡില്‍ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രിയങ്കാ ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കളുടെ ചിത്രങ്ങളുമുണ്ടായിരുന്നു. സംഭവത്തില്‍ മാനുഷികമായ പിഴവാണു സംഭവിച്ചതെന്നാണു കോൺഗ്രസ് വിശദീകരണം. എല്ലാറ്റിനെയും രാഷ്ട്രീയവത്കരിക്കുന്നതു ബിജെപിയുടെ ശീലമാണെന്നും ഇതിനെതിരെ ഒന്നും പറയാനില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
#WATCH | Madhya Pradesh: Before Congress MP, Rahul Gandhi’s address today at the election rally in Dhanora village of Mandla Lok Sabha in favour of Congress candidate Omkar Singh, the flex that was being put up on the main stage had the picture of Union Minister & BJP candidate… pic.twitter.com/I5drf8uJog— ANI MP/CG/Rajasthan (@ANI_MP_CG_RJ) April 8, 2024
കേന്ദ്രമന്ത്രിയും ആറ് തവണ എംപിയുമായ ഫഗൻ സിങ് കുലസ്തേ 1996 മുതല്‍ മണ്ഡലത്തെ പ്രതിനീധികരിക്കുന്ന ജനപ്രതിനിധിയാണ്. മധ്യപ്രദേശില്‍ നാല് ഘട്ടങ്ങളിലായാണു ലോക്സഭാ തിരഞ്ഞെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 19ന് നടക്കും. ഏപ്രില്‍ 26, മേയ് 7, മേയ് 13 എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് തീയതികൾ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മാത്രമാണു സംസ്ഥാനത്ത് കോണ്‍ഗ്രസിനു ജയിക്കാനായത്. മറ്റ് 28 സീറ്റുകളും ബിജെപി നേടിയിരുന്നു. ചിന്ദ്‌വാര മാത്രമാണ് കോണ്‍ഗ്രസിനൊപ്പംനിന്നത്. മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്‍ നകുല്‍നാഥാണ് കോൺഗ്രസിന്റെ ഏക എംപി.
English Summary:
BJP candidate photo in Congress poster
2er2o55ieio6s48c4aripms6a1 mo-politics-leaders-rahulgandhi 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-madhyapradesh mo-politics-elections-loksabhaelections2024