WORLD
ഇന്ത്യന്‍ പതാകയെ അപമാനിച്ചിട്ടില്ല; വിശദീകരണവും ഖേദപ്രകടനവുമായി മാലദ്വീപ് മുന്‍മന്ത്രി
മാലെ: സാമൂഹികമാധ്യമത്തിലെ പോസ്റ്റ് ഇന്ത്യന്‍ പതാകയെ അപമാനിക്കുന്നതെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ വിശദീകരണവും ഖേദപ്രകടനവുമായി മാലദ്വീപ് മുന്‍മന്ത്രി മറിയം ഷിവുന. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പാര്‍ട്ടിയായ പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് (പി.എന്‍.സി.) അംഗമാണ് മറിയം. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പ്രതിപക്ഷപാര്‍ട്ടിയായ എം.ഡി.പി.യെ വിമര്‍ശിച്ചായിരുന്നു മറിയത്തിന്റെ എക്‌സിലെ പോസ്റ്റ്. ഇതില്‍ എം.ഡി.പിയുടെ പ്രചാരണ പോസ്റ്ററില്‍, ആ പാര്‍ട്ടിയുടെ ചിഹ്നം മാറ്റി അശോകചക്രം ചേര്‍ത്തുകൊണ്ടായിരുന്നു മറിയത്തിന്റെ പോസ്റ്റ്.
Source link