27 നക്ഷത്രക്കാരുടേയും വിവാഹയോഗം എത്ര വയസ്സിലെന്ന് അറിയാം

അശ്വതി, ഭരണി, കാർത്തിക, രോഹിണിഅശ്വതിക്ക് 19, 21,23, 27,29 എന്നിവയാണ് വിവാഹയോഗമുള്ള പ്രായം. ഭരണിയ്ക്ക് 19, 23, 25, 27 എന്നിവ വിവാഹത്തിന് യോഗമുള്ള സമയമാണ്. 19 വയസിൽ നടന്നില്ലെങ്കിൽ പിന്നെ ഇവർക്ക് 23ലാണ് യോഗം. കാർത്തിക നക്ഷത്രക്കാർക്ക് 27, 29, 31 എന്നിവയാണ് വിവാഹസമയം. രോഹിണിക്ക് ചെറുപ്പത്തിലേ വിവാഹയോഗമുണ്ട്. 19, 21, 26 .5 , 30, 31½ എന്നിവയാണ് വിവാഹ സമയം.Also read: വിഷുഫലപ്രകാരം ഗജകേസരി, ലോട്ടറി ഭാഗ്യം ഈ നാളുകാർക്ക്മകയിരം, തിരുവാതിര, പുണർതംമകയിരത്തിന് 19½- 23½ ഇടയ്ക്ക് വിവാഹം നടന്നില്ലെങ്കിൽ 25, 29,33ന് ഇടയിൽ പറയപ്പെടുന്നു. തിരുവാതിരയും നേരത്തെ വിവാഹ യോഗമുള്ള നക്ഷത്രങ്ങളാണ്. ഇവർക്ക് 19, 21 എന്നിവ സ്ത്രീ നക്ഷത്രങ്ങളെങ്കിൽ വിവാഹയോഗമുണ്ട്. പുരുഷന് 27, 29, 31 എന്നിവയും അനുകൂലമാണ്. ഈ നാളിലെ സ്ത്രീകൾക്ക് 27ൽ വിവാഹം നടന്നില്ലെങ്കിൽ 29ന് ശേഷമേ ഉള്ളൂവെന്ന് പറയാം. പുണർതത്തിന് 21 ½, 23, 29, 31, 38 എന്നിവയാണ് വിവാഹയോഗം പറയുന്ന സമയം.പൂയം, ആയില്യം, മകം, പൂരം, ഉത്രംപൂയത്തിന് 21, 27, 31, 36, 41 വയസുകൾ വിവാഹയോഗം പറയുന്നു. ആയില്യത്തിന് 19, 23, 27, 29, 30, 31, 32 എന്നീ വയസുകളാണ് പ്രായം.29, 30 പുരുഷന്മാർക്ക് ഏറ്റവും അനുകൂലമാണ്. മകം നക്ഷത്രക്കാർക്ക് വേഗം വിവാഹം നടക്കാൻ യോഗമുണ്ട്. 19, 21, 23, 25, 27, 29, 31 എന്നിവയാണ് സമയം. പൂരം പിറന്ന പുരുഷന് 27½ ആണ് ഉത്തമപ്രായം, സ്ത്രീകൾക്ക് 21, 23, 28 എന്നിവ ഉത്തമമാണ്. ഉത്രം നാളുകാർക്ക് 19, 23, 27, 26 വയസ് ഉത്തമമാണ്. 37 വരെ വിവാഹയോഗമുണ്ട്.അത്തം, ചിത്തിര, ചോതി, വിശാഖംഅത്തം നാളിലെ സ്ത്രീകൾക്ക് പെട്ടെന്ന് വിവാഹമെന്ന് പറയും. 18, 19, 21, 22, 26, 28, 32 എന്നിവ അനുകൂല സമയമാണ്. ചിത്തിരക്കാർക്ക് 21, 23, 27, 29 എന്നിവയാണ് പ്രായം. ചോതിക്കാർക്ക് 21, 22, 29, 27, 31, 33, 36, 37 വരെയാണ് സമയം. വിശാഖം നാളുകാർക്ക് പുരുഷന്മാർക്ക് 27-29 ഉത്തമമായ വിവാഹ സമയമാണ്. സ്ത്രീകൾക്ക് 23, 25, 27, 31, 33 അനുകൂലപ്രായമായി പറയപ്പെടുന്നു.Also read: സൂര്യഗ്രഹണശേഷം രാജയോഗം വരുന്ന നക്ഷത്രങ്ങൾഅനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടംഅനിഴം നാളുകാർക്ക് 21, 23, 25, 26, 29, 36 വയസുവരെ അനുകൂലപ്രായമാണ്. തൃക്കേട്ടക്ക് 19, 22, 24, 26, 29, 31 എന്നിവ വിവാഹത്തിന് അനുകൂലമാണ്. മൂലം നക്ഷത്രക്കാർക്ക് 21, 23, 27, 28, 33, 36 എന്നിവ അനുകൂലമാണ്. പൂരാടത്തിന് 19, 23 ½, 25, 29, 30 ആണ് പ്രായം. ഉത്രാടക്കാർക്ക് 21, 29, 27, 31 വയസ് ഉത്തമമാണ്.തിരുവോണം, അവിട്ടം, ചതയംതിരുവോണം, അവിട്ടം, ചതയം നക്ഷത്രക്കാർക്കും വിവായയോഗമുണ്ടാകുന്ന പ്രായം ഇങ്ങനെ: തിരുവോണത്തിന് 19, 23, 21, 25, 27, 31 എന്നിവയാണ് പ്രായം. അവിട്ടക്കാർക്ക് സ്ത്രീകൾ വേഗം വിവാഹമാകും. 19, 25, 27, 29, 31, 33 വയസും പറ്റിയ പ്രായമാണ്. ചതയം നക്ഷത്രക്കാർക്ക് 19, 21, 23, 27, 29, 31 എന്നിവയാണ് പ്രായം.പൂരോരുട്ടാതി, ഉത്രട്ടാതി, രേവതിപൂരോരുട്ടാതി പുരുഷന് 25, 27 ആണ് വിവാഹപ്രായമായി പറയുന്നത്. 23, 25, 21 സ്ത്രീകൾക്കും യോഗമുണ്ട്. ഉത്രട്ടാതിയ്ക്ക് 29, 28, 27 എന്നിവ പുരുഷനും സ്ത്രീകൾക്ക് 17, 21, 23, 25, 41, 43 എന്നിവയാണ് യോഗമുള്ള പ്രായം. രേവതിയ്ക്ക് 19- 21നും ഇടയിലുണ്ട്. ശേഷം 23, 25, 28, 29 എന്നിവയാണ് അനുകൂലപ്രായം.
Source link