BUSINESS

എന്നും സ്വര്‍ണ വിലയിൽ റെക്കോർഡ്!

സംസ്ഥാനത്ത് വീണ്ടും റെക്കോർഡ്  നിരക്കിലേക്ക് സ്വർണവില. തുടർച്ചയായി റെക്കോർഡ് ഇട്ട് സ്വർണം ഞെട്ടിക്കുകയാണ്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ച് ഗ്രാമിന് 6,565 രൂപയും പവന് 52,520 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 120 രൂപയും പവന് 960 രൂപയും വർധിച്ച് യഥാക്രമം 6,535 രൂപയിലും 52,280 രൂപയിലുമാണ് കഴിഞ്ഞ രണ്ട് ദിവസം വ്യാപാരം നടന്നത്. ഇതിന് തൊട്ട് മുമ്പത്തെ റെക്കോർഡ് നിരക്കാണിത്. ഗ്രാമിന് 120 രൂപയും പവന് 960 രൂപയും വർധിച്ച് യഥാക്രമം 6,535 രൂപയും പവന് 52,280 രൂപയുമെന്ന പുതിയ റെക്കോർഡാണ് വെള്ളിയാഴ്ച സ്വർണം കുറിച്ചത്.
കഴിഞ്ഞ മാർച്ച് 29 നാണ് ഒരു പവൻ സ്വർണത്തിന് 50,000 രൂപ എന്ന നിരക്ക് കടന്നത്. പിന്നീട് ചില കുറവുകള്‍ രേഖപ്പെടുത്തിയെങ്കിലും തുടർച്ചയായി സ്വർണ വില കുതിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം പവന് 6,200 രൂപയാണ് കൂടിയത്.

രാജ്യാന്തര തലത്തിൽ അമേരിക്കൻ വിപണി ശനിയാഴ്ച ക്ലോസ് ചെയ്തപ്പോൾ സ്വർണവില 2303 ഡോളർ വരെ കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് രാവിലെ റഷ്യൻ ന്യൂക്ലിയർ ടാങ്കിന് നേരെ ഉണ്ടായ ആക്രമണത്തെ തുടർന്ന് സ്വർണവില രാജ്യാന്തര തലത്തിൽ 2353 ഡോളർ വരെ എത്തി. അതിനെ ചുവടുപിടിച്ചാണ് ഇന്ന് വിലവർധനവ് ഉണ്ടായിട്ടുള്ളത്.

English Summary:
gold price in record high


Source link

Related Articles

Back to top button