വിഷുഫലപ്രകാരം ഗജകേസരി, ലോട്ടറി ഭാഗ്യം ഈ നാളുകാർക്ക്


ഗജ​കേസരിയോഗംജ്യോതിഷത്തിലെ പ്രധാന യോഗമാണ് ഗജകേസരി യോഗം. ഗജം എന്നാൽ ആനയെന്നു കേസരിയെന്നാൽ സിംഹമെന്നുമാണ് അർത്ഥം. ഈ യോഗമുള്ളവർക്ക് ശക്തിയും സമ്പത്തും സൽപ്പേരും നേതൃഗുണങ്ങളുമെല്ലാം ലഭിയ്ക്കുമെന്ന് പറയാം. നേതാവാകാൻ സാധ്യതയുള്ളവരും പണക്കാരാൻ യോഗമുളളവരുമാണ് ഇവർ. ദീർഘായുസാകും. ബുദ്ധിയുള്ളവർ കൂടിയാകും, ഗജകേസരിയോഗമുള്ളവർ. ജ്യോതിഷപ്രകാരം ചന്ദ്രനും വ്യാഴവും ബലവത്താണെങ്കിലാണ് ഈ യോഗം ലഭിയ്ക്കുന്നത്.6 നക്ഷത്രങ്ങൾ2024ലെ വിഷുഫല പ്രകാരം ഗജകേസരി യോഗമുള്ളവർ 6 നക്ഷത്രങ്ങളാണ്. കേസരി എന്നത് സിംഹത്തിന്റെ കരുത്തും പ്രൗഢിയുമാണ്. ഇതിനാൽ ഫലവും അത്യധികം ശ്രേഷ്ഠമാകും. കാർത്തിക, ഉത്രം, ഉത്രാടം എന്നിവയാണ് ഈ നക്ഷത്രങ്ങൾ. ഇവർക്ക് ഒരു സുപ്രഭാതത്തിൽ കുതിച്ച് ചാട്ടമുണ്ടാകുമെന്ന് തന്നെ പറയാം. ഇത് വീട്ടിലോ കർമമേഖലയിലോ ആകാം. ധാരാളം ധനമുണ്ടാകാൻ സാധ്യതയുണ്ട്. ജീവിതത്തിൽ സുഖഭോഗങ്ങൾക്ക് അനുഭവമുണ്ടാകും.നല്ല കാലംചതയം, ചോതി, തിരുവാതിര എന്നിവയാണ് അടുത്ത നക്ഷത്രങ്ങൾ. ഇവരുടെ പുനർജന്മമാണ് എന്നു പറഞ്ഞാൽ തെറ്റില്ല. ആരോഗ്യ, സാമ്പത്തിക രംഗത്ത് ഇവർക്ക് ഏറെ ബുദ്ധിമുട്ടുകൾ വന്നു ചേർന്നിരുന്ന സമയമാണ്. ഇതുവരെ നേരിടേണ്ടി വന്നതെല്ലാം മാറി നല്ല കാലം വന്നു ചേരും. വിചാരിക്കാത്ത വിധത്തിൽ നേട്ടങ്ങളുണ്ടാകും.ലോട്ടറി ഭാഗ്യംസൂര്യൻ മേടത്തിലേയ്ക്ക് സംക്രമിയ്ക്കുന്നതിനാൽ ഭാഗ്യം ലഭിയ്ക്കുന്നവർ, അതായത് ലോട്ടറി ഭാഗ്യം ലഭിയ്ക്കാൻ യോഗമുള്ളവർ 4 നക്ഷത്രങ്ങളാണ്. ധനഭാഗ്യം എന്നു പറയാം. ഇത് പൂരാടം, മകീര്യം, ആയില്യം, രേവതി എന്നിവയാണ്. വിഷുഫലപ്രകാരം ഇവർക്ക് ലോട്ടറി ഭാഗ്യമുണ്ട്. വ്യാഴം, ശനി, ചൊവ്വ, ശുക്രൻ, ശനി എന്നിവ ഇവരുടെ ധനസ്ഥാനമായ 2-ാം ഭാവത്തെ ദോഷമായി ബാധിയ്ക്കുന്നില്ല. രാഹുവും കേതുവും നല്ല ഫലം നൽകുന്നു. ഇതിനാൽ ലോട്ടറി ഭാഗ്യമുൾപ്പെടെയുള്ള ഭാഗ്യമുണ്ടാകുന്നു.


Source link

Exit mobile version