കട്ടിലിനെ സ്നേഹിക്കുന്ന യുവതി; പൂർണിമയുടെ ‘ഒരു കട്ടിൽ ഒരു മുറി’ ട്രെയിലർ

കട്ടിലിനെ സ്നേഹിക്കുന്ന യുവതി പൂർണിമയുടെ ‘ഒരു കട്ടിൽ ഒരു മുറി’ ട്രെയിലർ | Oru Kattil Oru Muri Trailer

കട്ടിലിനെ സ്നേഹിക്കുന്ന യുവതി; പൂർണിമയുടെ ‘ഒരു കട്ടിൽ ഒരു മുറി’ ട്രെയിലർ

മനോരമ ലേഖകൻ

Published: April 08 , 2024 10:13 AM IST

1 minute Read

പൂർണിമ ഇന്ദ്രജിത്ത്, ഹക്കിം ഷാ, പ്രിയംവദാകൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാനവാസ് കെ.ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ‘ഒരു കട്ടിൽ ഒരു മുറി’ ട്രെയിലർ എത്തി. ഒരിടവേളയ്ക്കു ശേഷം പൂർണിമ മലയാളത്തിൽ കേന്ദ്രകഥാപാത്രത്തിലെത്തുന്ന ചിത്രം കൂടിയാണിത്. ഷമ്മി തിലകൻ, വിജയരാഘവൻ, രഘുനാഥ് പലേരി, .ജനാർദ്ദനൻ, ഗണപതി, സ്വത്തിടസ്പ്രഭു മനോഹരി ജോയ്, തുഷാരപിള്ള, വിജയകുമാർ പ്രഭാകരൻ, ഉണ്ണിരാജാ ഹരിശങ്കർ, രാജീവ് വി.തോമസ്, ലിബിൻ ഗോപിനാഥ്, ദേവരാജൻ കോഴിക്കോട് എന്നിവരും അഭിനയിക്കുന്നു.

സിനിമയിൽ പൂർണിമയുടെ ഭർത്താവായി തന്നെ ഇന്ദ്രജിത്തും അഭിനയിച്ചേക്കും എന്നു റിപ്പോര്‍ട്ടുകളുണ്ട്. രഘുനാഥ് പലേരിയുടേതാണ് തിരക്കഥ. ഗാനങ്ങൾ അൻവർ അലി-അങ്കിത് മേനോൻ-വർക്കി. ഛായാഗ്രഹണം എൽദോസ് ജോർജ്. എഡിറ്റിങ് മനോജ്സി.എസ്. കലാസംവിധാനം അരുൺ ജോസ്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ബാബുരാജ് മനിശ്ശേരി. പ്രൊഡക്‌ഷൻ എക്സിക്യുട്ടീവ് ഷിബു പന്തലക്കോട്. 

പ്രൊഡക്‌ഷൻ കൺട്രോളർ എൽദോ സെൽവരാജ്. സപ്തത തരംഗ് ക്രിയേഷൻസ്, വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ ഓ.പി. ഉണ്ണികൃഷ്ണൻ, സന്തോഷ് വള്ളക്കാലിൽ, സമീർ ചെമ്പയിൽ, പി.എസ്.പ്രേമാനന്ദൻ ,മധു പള്ളിയാന എന്നിവരാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. 
നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം സപ്തത രംഗ് പ്രദർശനത്തിനെത്തിക്കുന്നു. പിആർഓ വാഴൂർ ജോസ്.

English Summary:
Watch Oru Kattil Oru Muri Trailer

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-poornimaindrajith mo-entertainment-common-malayalammovienews 20dff8mi12khjk6ogni8492l00 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-common-teasertrailer


Source link
Exit mobile version