ഫാൽമർ(ഇംഗ്ലണ്ട്): ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കിരീടത്തിനുള്ള പോരാട്ടം മുറുകി. ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും ജയിച്ചതിനു പിന്നാലെ ആഴ്സണലും ജയിച്ചു. എവേ പോരാട്ടത്തിൽ ആഴ്സണൽ എതിരില്ലാത്ത മൂന്നു ഗോളിനാണ് ബ്രൈറ്റണെ തോൽപ്പിച്ചത്. ജയത്തോടെ ആഴ്സണൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. 31 കളിയിൽ ആഴ്സണലിന് 71 പോയിന്റാണുള്ളത്. ലിവർപൂളിനു സമനില ഇന്നലെ നടന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്-ലിവർപൂൾ മത്സരം 2-2ന് സമനിലയായി. 84-ാം മിനിറ്റിൽ പെനാൽറ്റി വലയിലാക്കിയ മുഹമ്മദ് സലയാണ് ലിവർപൂളിന് സമനില നല്കിയത്. യുണൈറ്റഡിനായി ബ്രൂണോ ഫെർണാണ്ടസ് (50’), കോബി മെയ്നൂ (67’) എന്നിവർ ഗോൾ നേടി. 23-ാം മിനിറ്റിൽ ലൂയിസ് ഡിയസിലൂടെ ലിവർപൂൾ മുന്നിലെത്തിയിരുന്നു. സമനിലയോടെ ലിവർപൂളിന് 71 പോയിന്റായി. ഇത്രതന്നെ പോയിന്റുള്ള ആഴ്സണൽ ഗോൾ വ്യത്യാസത്തിലാണ് ഒന്നാമത് നില്ക്കുന്നത്.
Source link