സണ്‍റൈസ് ഹോസ്പിറ്റലിന് പുതിയ ലോഗോ

കൊച്ചി: സണ്‍റൈസ് ഹോസ്പിറ്റലിന്റെ പുതിയ ലോഗോയുടെ പ്രകാശനം മന്ത്രി പി. രാജീവ്, ഹോസ്പിറ്റല്‍ ചെയര്മാന് ഡോ. ഹഫീസ് റഹ്മാന് പടിയത്ത് എന്നിവർ ചേര്‍ന്നു നിർവഹിച്ചു. കെയര്‍ ബിയോണ്ട് ക്യൂര്‍ എന്ന ആപ്തവാക്യം അടിസ്ഥാനമാക്കിയാണ് ലോഗോ രൂപകല്പന ചെയ്തിട്ടുള്ളത്. ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ അഞ്ചു വിദ്യാര്‍ഥികള്‍ക്ക് ഒരു ലക്ഷം രൂപ വീതം ഉപരിപഠന സ്കോളര്‍ഷിപ് നല്കുന്ന പദ്ധതിയുടെ (സണ്‍) ഉദ്ഘാടനം മന്ത്രിയും ‘മഞ്ഞുമ്മല്‍ ബോയ്സും’ ചേര്‍ന്നു നിര്‍വഹിച്ചു. സണ്‍റൈസ് ഗ്രൂപ്പിന്റെ കീഴില്‍ 25 ആശുപത്രികള്‍ കൂടി സ്ഥാപിക്കാനാണു ലക്ഷ്യമിടുന്നതെന്നും ഡോ. ഹഫീസ് റഹ്മാന് പറഞ്ഞു. ഹോസ്പിറ്റല്‍ ഗ്രൂപ്പ് എംഡി ഡോ. പര്വീന് ഹഫീസ് അധ്യക്ഷത വഹിച്ചു.

Source link