അത്ലറ്റിക് മുത്തം
സെവിയ്യ: കോപ്പ ദെൽ റേ (രാജാവിന്റെ കപ്പ്) ഫുട്ബോൾ കിരീടം അത്ലറ്റിക് ബിൽബാ വോയ്ക്ക്. പെനാൽറ്റി ഷൂട്ടൗട്ടിൽ അത്ലറ്റിക് 4-2ന് മയ്യോർക്കയെ തോല്പിച്ചു. 1984 നുശേഷം ബിൽബാവോ നേടുന്ന ആദ്യത്തെ കോപ്പ ഡെൽ റേ ചാന്പ്യൻഷിപ്പാണ്. 40 വർഷത്തിനിടെ ക്ലബ് നേടുന്ന പ്രധാന കപ്പും ഇതാണ്. ഇതോടെ അത്ലറ്റിക്കിന് കോപ്പ ദെൽ റേ കിരീടങ്ങളുടെ എണ്ണം 24 ആയി. മുഴുവൻ സമയത്തും അധിക സയമത്തും 1-1ന് സമനില പാലിച്ചതോടെയാണ് ഷൂട്ടൗട്ടിലേക്കു നീങ്ങിയത്. 21-ാം മിനിറ്റിൽ ഡാനി റോഡ്രിഗസ് മയ്യോർക്കയെ മുന്നിലെത്തിച്ചു. 50-ാം മിനിറ്റിൽ ഒയിഹൻ സാൻസെറ്റ് അത്ലറ്റിക്കിനു സമനില നൽകി.
ഷൂട്ടൗട്ടിൽ അത്ലറ്റിക് ഗോൾകീപ്പർ ജുലെൻ അഗിറെസാബാല മയ്യോർക്കയുടെ മനു മോർലാൻസിന്റെ കിക്ക് രക്ഷപ്പെടുത്തിയപ്പോൾ നെമഞ്ച റഡോഞ്ചിക്കിന്റെ കിക്ക് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കായിരുന്നു. 1984ലെ കിരീടത്തിനുശേഷം 2020, 2021 ഫൈനലുകൾ ഉൾപ്പെടെ ആറു ഫൈനലുകളിൽ തോറ്റു. 40 വർഷത്തിനിടെ 2015ലും 2021ലും നേടിയ സ്പാനിഷ് സൂപ്പർ കപ്പുകളാണ് അത്ലറ്റിക് ക്ലബ്ബിനു പറയാനുണ്ടായിരുന്ന കിരീട നേട്ടം.
Source link