ഏഷ്യൻ റബർ അവധി വിലകളിൽ സ്ഥിരത കൈവരിക്കാനുള്ള ശ്രമം തുടരുന്നു. ഷീറ്റ് ക്ഷാമം ടയർ ലോബിയെ കൂടുതൽ സമ്മർദത്തിലാക്കിയിട്ടുണ്ട്. കാർഷികമേഖല കുരുമുളകിന്റെ നീക്കം നിയന്ത്രിച്ചതോടെ വാങ്ങലുകാർ നിരക്കുയർത്തി. വെളിച്ചെണ്ണയുടെ എല്ലാ പ്രതീക്ഷകളും ഉത്സവ ഡിമാൻഡിലാണ്. സ്വർണത്തിനു തിളക്കമേറി. ചാഞ്ചാടില്ല ജാപ്പനീസ് എക്സ്ചേഞ്ചിൽ റബർ നേരിയ റേഞ്ചിലാണു നീങ്ങുന്നത്. വൻ ചാഞ്ചാട്ടങ്ങൾക്കുശേഷം വിപണി സ്ഥിരത കണ്ടത്താനുള്ള ശ്രമത്തിലാണ്. മേയ് അവധി മുൻവാരത്തിലെ നിലവാരത്തിൽനിന്ന് അൽപ്പം കുറഞ്ഞ് 336 യെന്നിലാണ്. സെപ്റ്റംബർ അവധി വിലയിലും കാര്യമായ വ്യതിയാനമില്ല; കിലോ 328 യെന്നിൽ ക്ലോസിംഗ് നടന്നു. വിപണിയിൽ ഇടപാടുകളുടെ വ്യാപ്തി ഇതിനിടെ ചുരുങ്ങി. റബർ വിലയിൽ ഈ വാരം തിരുത്തലുണ്ടായാൽ 315-302 യെന്നിൽ സപ്പോർട്ടും 335-355 റേഞ്ചിൽ പ്രതിരോധവുമുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യൻ മാർക്കറ്റിൽ വൻ ചാഞ്ചാട്ടത്തിന് ഇടയില്ല. കേരളത്തിൽ നാലാം ഗ്രേഡ് റബർ 18,200ൽനിന്ന് 18,400 രൂപയായി. അഞ്ചാം ഗ്രേഡ് 17,500 രൂപയിലും ഒട്ടുപാൽ 11,600ലും ലാറ്റക്സ് 12,300 രൂപയിലും ക്ലോസിംഗ് നടന്നു. ചില ഭാഗങ്ങളിൽ ഒറ്റപ്പെട്ട വേനൽമഴ ലഭ്യമായെങ്കിലും ഇത് ടാപ്പിംഗ് പുനരാരംഭിക്കാനുള്ള സാഹചര്യം ഒരുക്കിയില്ല. ഷീറ്റുക്ഷാമം മൂലം കൊച്ചി, കോട്ടയം മാർക്കറ്റുകളിൽ വരവ് കുറവാണ്. അമേരിക്ക ഞെട്ടി ആഗോളവിപണിയിലേക്കുള്ള വിയറ്റ്നാം കുരുമുളകിന്റെ നീക്കം ചുരുങ്ങുമെന്നു വ്യക്തമായത് അമേരിക്കൻ ബൈയർമാരെ ഞെട്ടിച്ചു. 2023ൽ അമേരിക്ക 54,000 ടണ്‍ കുരുമുളക് വിയറ്റ്നാമിൽനിന്ന് ഇറക്കുമതി ചെയ്തു. ഇക്കുറി ഉത്പാദനം കുത്തനെ കുറയുമെന്ന സൂചനകൾ യുഎസ് ബൈയർമാരെ മറ്റ് ഉത്പാദന രാജ്യങ്ങളെ കൂടുതലായി ആശ്രയിക്കാൻ നിർബന്ധിതരാക്കും.
ദക്ഷിണേന്ത്യയിലെ പ്രമുഖ വിപണികളിലേക്കുള്ള കുരുമുളകിന്റെ നീക്കം ചുരുങ്ങിയത് അന്തർസംസ്ഥാന ഇടപാടുകാരെ വിലയുയർത്താൻ പ്രേരിപ്പിച്ചു. കർഷകരും മധ്യവർത്തികളും ഓഫ് സീസണിലെ ഉയർന്ന വില സ്വന്തമാക്കാൻ, ശേഷിക്കുന്ന ചരക്കിൽ പിടിമുറുക്കാനുള്ള ശ്രമത്തിലാണ്. കറി മസാല വ്യവസായികളും മറ്റു വാങ്ങലുകാരും രംഗത്തുണ്ട്. വിളവെടുപ്പു പൂർത്തിയായതിനാൽ മുന്നിലുള്ള മാസങ്ങളിൽ കാർഷികമേഖലയിൽനിന്നുള്ള മുളകുനീക്കം ചുരുങ്ങും. കൊച്ചിയിൽ അണ്‍ഗാർബിൾഡ് 52,800 രൂപയിൽനിന്ന് 53,600 രൂപയായി. താരം കൊക്കോ കൊക്കോ വിപണിയിലെ താരമായി തുടരുന്നു. ചോക്കലേറ്റ് നിർമാതാക്കളുടെ ആവശ്യാനുസരണം ചരക്ക് കൈമാറാൻ, വ്യാപാരികൾ പഠിച്ച പണി പതിനെട്ടും പയറ്റുന്നുണ്ടെങ്കിലും ഡിമാൻഡിന് അനുസൃമായി കാർഷികമേഖലകളിൽനിന്നു കൊക്കോ ശേഖരിക്കാൻ ഇടപാടുകാർ ക്ലേശിക്കുകയാണ്. വാരാന്ത്യം ഉണക്കക്കൊക്കോ കിലോ 850 രുപയായും പച്ച 360 രൂപയായും ഉയർന്നു. റംസാനും വിഷുവും വെളിച്ചെണ്ണയ്ക്കു ചൂടുപകരുമെന്ന പ്രതീക്ഷയിലാണു മില്ലുകാർ. ഉയർന്ന വിലയ്ക്ക് ചരക്കിറക്കാൻ ഉത്പാദനമേഖല കൊപ്ര സംഭരിച്ചിട്ടുണ്ട്. അതേസമയം, വൻകിട-ചെറുകിട മില്ലുകാർ കൊപ്ര ശേഖരിക്കാൻ ഇനിയും ഉത്സാഹം കാണിക്കുന്നില്ല. കൊച്ചിയിൽ വെളിച്ചെണ്ണ 14,500ൽനിന്ന് 14,900ലേക്ക് ഉയർന്നു. കൊപ്ര 9900 രൂപയിലും വിപണനം നടന്നു. ഹെന്റെ പൊന്നോ! വിവാഹപ്പാർട്ടികളെ ഞെട്ടിച്ച് ആഭരണ വിപണികളിൽ പവൻ വീണ്ടും തിളങ്ങി. ഒരാഴ്ചയിൽ 2080 രൂപയാണു പവനു വർധിച്ചത്. രണ്ടാഴ്ചയ്ക്കിടയിൽ പവന് 3400 രൂപയുടെ കുതിപ്പ്. വാരാന്ത്യം പവൻ സർവകാല റിക്കാർഡ് നിരക്കായ 52,280 രൂപയിലാണ്.

Source link