WORLD

നെതന്യാഹുവിന്‍റെ രാജിക്കായി ഇസ്രേലി ജനത തെരുവിൽ


ടെ​​​​ൽ അ​​​​വീ​​​​വ്: ​​​​ഗാ​​​​സാ യു​​​​ദ്ധം ആ​​​​റു മാ​​​​സം പി​​​​ന്നി​​​​ട്ട ഇ​​​​ന്ന​​​​ലെ ഇ​​​​സ്രേ​​​​ലി ജ​​​​ന​​​​ത ബ​​​​ന്ദി​​​​ക​​​​ളു​​​​ടെ മോ​​​​ച​​​​നം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി നെ​​​​ത​​​​ന്യാ​​​​ഹു​​​​വി​​​​നെ​​​​തി​​​​രേ രാ​​​​ജ്യ​​​​മൊ​​​​ട്ടാ​​​​കെ പ​​​​ടു​​​​കൂ​​​​റ്റ​​​​ൻ റാ​​​​ലി​​​​ക​​​​ൾ ന​​​​ട​​​​ത്തി. പ​​​​ല​​​​സ്തീ​​​​ൻ ഭീ​​​​ക​​​​ര​​​​രു​​​​ടെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ഇ​​​​ലാ​​​​ദ് കാ​​​​റ്റ്സി​​​​ർ എ​​​​ന്ന ബ​​​​ന്ദി​​​​യു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം ശ​​​​നി​​​​യാ​​​​ഴ്ച ഇ​​​​സ്രേ​​​​ലി സേ​​​​ന ക​​​​ണ്ടെ​​​​ടു​​​​ത്ത​​​​താ​​​​ണു ജ​​​​ന​​​​ത്തെ പ്ര​​​​കോ​​​​പി​​​​പ്പി​​​​ച്ച​​​​ത്. ടെ​​​​ൽ അ​​​​വീ​​​​ലെ റാ​​​​ലി​​​​യി​​​​ൽ മാ​​​​ത്രം ഒ​​​​രു ല​​​​ക്ഷം പേ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു​​​​വെ​​​​ന്നാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ട്. ജ​​​​റൂ​​​​സ​​​​ലെം അ​​​​ട​​​​ക്ക​​​​മു​​​​ള്ള മ​​​​റ്റു ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ൽ അ​​​​ര ല​​​​ക്ഷ​​​​ത്തി​​​​ന​​​​ടു​​​​ത്തു പ​​​​ങ്കാ​​​​ളി​​​​ത്ത​​​​മു​​​​ണ്ടാ​​​​യി. “തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണം; ഇ​ലാ​ദ്, ഞ​ങ്ങ​ളോ​ട് ക്ഷ​മി​ക്കൂ” തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ങ്ങി. ബ​ന്ദി​മോ​ച​നം വൈ​കു​ന്തോ​റും നെ​ത​ന്യാ​ഹു​വി​ന്‍റെ രാ​ജി​ക്കാ​യി ഇ​സ്ര​യേ​ലി​ൽ മു​റ​വി​ളി ശ​ക്ത​മാ​വു​ക​യാ​ണ്. ഇന്നലെ, ഗാ​​​​സ​​​​യി​​​​ൽ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലു​​​​ള്ള നൂ​​​​റി​​​​ല​​​​ധി​​​​കം ബ​​​​ന്ദി​​​​ക​​​​ളു​​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ൾ​​​​ക്കൊ​​​​പ്പം സ​​​​ർ​​​​ക്കാ​​​​ർ​​​​വി​​​​രു​​​​ദ്ധ പ്ര​​​​ക്ഷോ​​​​ഭ​​​​ക​​​​രും അ​​​​ണി​​​​ചേ​​​​രു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ‌ടെ​​​​ൽ അ​​​​വീ​​​​വി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​രെ പോ​​​​ലീ​​​​സ് ബ​​​​ലം​​​ ​പ്ര​​​​യോ​​​​ഗി​​​​ച്ചാ​​​​ണു പി​​​​രി​​​​ച്ചു​​​​വി​​​​ട്ട​​​​ത്. ടെ​​​​ൽ അ​​​​വീ​​​​വി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ​​​​ക്കി​​​​ട​​​​യി​​​​ലേ​​​​ക്കു കാ​​​​ർ ഇ​​​​ടി​​​​ച്ചു​​​​ക​​​​യ​​​​റി അ​​​​ഞ്ചു പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. കാ​​​​ർ ഡ്രൈ​​​​വ​​​​റെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.

ഒ​​​​ക്‌​​​​ടോ​​​​ബ​​​​ർ ഏ​​​​ഴി​​​​ന് തെ​​​​ക്ക​​​​ൻ ഇ​​​​സ്ര​​​​യേ​​​​ലി​​​​ലു​​​​ണ്ടാ​​​​യ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നി​​​​ടെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു പോ​​​​ക​​​​പ്പെ​​​​ട്ട ഇ​​​​ലാ​​​​ദ് കാ​​​​റ്റ്സി​​​​റി​​​​ന്‍റെ മൃ​​​​ത​​​​ദേ​​​​ഹം ഗാ​​​​സ​​​​യി​​​​ലെ ഖാ​​​​ൻ യൂ​​​​നി​​​​സി​​​​ൽ​​​​നി​​​​ന്നാ​​ണു ക​​​​ണ്ടെ​​​​ടു​​​​ത്ത​​​​ത്. ഇ​​​​സ്‌​​​​ലാ​​​​മി​​​​ക് ജി​​​​ഹാ​​​​ദ് ഭീ​​​​ക​​​​ര​​​​രു​​​​ടെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലാ​​​​ണ് ഇ​​​​ദ്ദേ​​​​ഹം മ​​​​രി​​​​ച്ച​​​​ത്. ഇ​​​​ദ്ദേ​​​​ഹം ജീ​​​​വ​​​​നോ​​​​ടെ​​​​യി​​​​രി​​​​ക്കു​​​​ന്ന വീ​​​​ഡി​​​​യോ ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ പു​​​​റ​​​​ത്തു​​​​വ​​​​ന്നി​​​​രു​​​​ന്നു. ഇ​​​​സ്രേ​​​​ലി സ​​​​ർ​​​​ക്കാ​​​​ർ ബ​​​​ന്ദി​​​​മോ​​​​ച​​​​ന​​​​ത്തി​​​​നു ധാ​​​​ര​​​​ണ ഉ​​​​ണ്ടാ​​​​ക്കി​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ ഇ​​​​ലാ​​​​ദ് ജീ​​​​വ​​​​നോ​​​​ടെ ഉ​​​​ണ്ടാ​​​​കു​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നു കു​​​​ടും​​​​ബം കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി. ഇ​​​തി​​​നി​​​ടെ, വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നാ​​​യി ഈ​​​ജി​​​പ്ഷ്യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ക​​​യ്റോ​​​യി​​​ൽ ഇ​​​ന്ന​​​ലെ വീ​​​ണ്ടും ച​​​ർ​​​ച്ച ആ​​​രം​​​ഭി​​​ച്ച​​​താ​​​യാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. യു​​​എ​​​സ് ചാ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ സി​​​ഐ​​​എ​​​യു​​​ടെ ഡ​​​യ​​​റ​​​ക്ട​​​ർ ബി​​​ൽ ബേ​​​ൺ​​​സും ഖ​​​ത്ത​​​ർ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മു​​​ഹ​​​മ്മ​​​ദ് ബി​​​ൻ അ​​​ബ്ദു​​​ൾ​​​റ​​​ഹ്‌​​​മാ​​​ൻ അ​​​ൽ താ​​​നി​​​യും ഇ​​​സ്ര​​​യേ​​​ൽ, ഹ​​​മാ​​​സ് പ്ര​​​തി​​​നി​​​ധി​​​ക​​​ളും പ​​​ങ്കെ​​​ടു​​​ത്തേ​​​ക്കും.


Source link

Related Articles

Back to top button